LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മന്ത്രിമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മമതാ ബാനർജി സിബിഐ ഓഫീസിൽ

നാരദാ കൈക്കൂലിക്കേസിൽ 2 മന്ത്രിമാർ ഉൾപ്പെടെ 4 തൃണമുൽ കോൺ​​ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനർജി  സിബിഐ ഓഫീസിലെത്തി. തൃണമൂൽ എംപിമാരായ കല്യാൺ ബാനർജി, ശന്തനു സെൻ അറസ്റ്റിലായ മുൻമേയർ സോവൻ ചാറ്റർജിയുടെ ഭാര്യ രത്ന എന്നിവരും മമതക്കൊപ്പം സിബിഐ ഓഫീസിലുണ്ട്. 

തൃണമൂൽ കോൺഗ്രസ്  മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി, എം‌എൽ‌എ മദൻ മിത്ര  മുൻ കൊൽക്കത്ത മേയർ സോവൻ ചാറ്റർജി  എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. നാല് പേരും കഴിഞ്ഞ മമത മന്ത്രിസഭയിലെ അം​ഗങ്ങളായിരുന്നു. 

ഫർഹാദ് ഖാനെ രാവിലെ 9 ന് വീട്ടിലെത്തിയാണ് സിബിഐ കസ്റ്റഡിയിൽ എടുത്തത്. സോവൻ ചാറ്റർജി രണ്ട് വർഷം മുമ്പ് ടിഎംസിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. കഴി‍ഞ്ഞ വർഷം ഇദ്ദേഹം തിരികെ ടിഎംസിയിൽ എത്തി. അറസ്റ്റിലായവർക്കെതിരായ കുറ്റപത്രം സിബിഐ പ്രത്യേക കോടതിയിൽ സമർപ്പിച്ചേക്കും. 

 നാരദ കുംഭകോണത്തിൽ ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി, മദൻ മിത്ര, സോവൻ ചാറ്റർജി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ  മെയ് 10 ന് അനുമതി നൽകിയിരുന്നു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ നിയമസഭാ സ്പീക്കർ അനുമതി നൽകിയിരുന്നില്ല. തുടർന്ന് സിബിഐ പ്രോസിക്യൂഷൻ അനുമതിക്കായി ​ഗവർണറെ സമീപിക്കുകയായിരുന്നു.

2014 ൽ മലയാളിയായ നാരദ ന്യൂസ് പോർട്ടലിലെ  മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ നടത്തിയ  സ്റ്റിംഗ് ഓപ്പറേഷനിലാണ് 13  എംഎൽഎമാർ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.  തുടർന്നാണ് കേസ് സിബിഐക്ക് വിട്ടത്. ബം​ഗാളിൽ ബിജെപി-തൃണമൂൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് സിബിഐ നടപടി. 

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More