LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'സര്‍ക്കാരിനെതിരെ ഇനിയും സംസാരിച്ചാല്‍ ഞാന്‍ രാജ്യദ്രോഹിയാകും' ബിജെപി എംഎല്‍എ

ലക്നൗ: സര്‍ക്കാരിനെതിരെ കൂടുതല്‍ സംസാരിച്ചാല്‍ തനിക്കെതിരെ രാജ്യദ്രോഹം ചുമത്തുമെന്ന് ആരോപിച്ച് സീതാപൂര്‍ മണ്ഡലം എംഎല്‍എ  രാകേഷ് രാത്തോഡ്. ഉത്തര്‍പ്രദേശില്‍ കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനം പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. യോഗി ആദിത്യ നാഥ്‌ സര്‍ക്കാരിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി രാകേഷ് രാത്തോഡ് രംഗത്തെത്തിയിരിക്കുന്നത്. 

എം.എല്‍.എ ആയതിന് ശേഷം കൊവിഡ്‌ പ്രതിരോധത്തിനായി വിവിധ നടപടികള്‍ കൈകൊണ്ടു,  പക്ഷെ എംഎല്‍എ മാരുടെ വാക്കിന് ഒരു വിലയും ലഭിക്കുന്നില്ല. എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ തനിക്കെതിരെയും  രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടും. സീതാപൂര്‍ മണ്ഡലത്തിലെ കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സര്‍ക്കാരിനെതിരെയുള്ള വിയോജിപ്പുകള്‍  തടയാന്‍ യോഗി ആദിത്യ നാഥ്‌ ഇന്ത്യന്‍ പീനല്‍ കോഡിലെ 124 ( രാജ്യദ്രോഹകുറ്റം) ചുമത്തി ആളുകളുടെ വായ അടപ്പിക്കുകയാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്ന സമയത്താണ്, സര്‍ക്കാരിന്‍റെ എം.എല്‍.എ ഇത്തരത്തിലുള്ള പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More