LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മറഡോണയുടെ മരണം ഡോക്‌ടര്‍മാരുടെ അനാസ്ഥ? റിപ്പോര്‍ട്ട് പുറത്ത്

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ മരണത്തിന് മുമ്പ് ചികിത്സിച്ച ന്യൂറോ സര്‍ജന്‍ ഉള്‍പ്പടെ ഏഴ് പേർക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ മറഡോണ രണ്ടാഴ്ചയ്ക്കു ശേഷം മരണപ്പെടുകയായിരുന്നു. വേദനയുടെ സൂചനകള്‍ 12 മണിക്കൂറോളം പ്രകടിപ്പിച്ച മറഡോണയ്‌ക്ക് മതിയായ വൈദ്യസഹായം ലഭിച്ചില്ലെന്നും കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ ജീവന്‍ നിലനിര്‍ത്താമായിരുന്നു എന്നുമുള്ള മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അടുത്തിടെ പുറത്തു വന്നിരുന്നു.

ആംബുലന്‍സ് എത്താന്‍ പോലും വൈകിയതാണ് അദ്ദേഹത്തിന്‍റെ മരണ കാരണമെന്ന് മറഡോണയുടെ മരണത്തിന് പിന്നാലെ അദേഹത്തിന്‍റെ അഭിഭാഷകന്‍ മത്യാസ് മോറിയ പറയുകയും ചെയ്തു. ഹൃദയാഘാതത്തെ തുടർന്നാണ് മറഡോണ മരിക്കുന്നത്. അന്നുതന്നെ ചികില്‍സാപ്പിഴവുണ്ടായെന്ന് മറഡോണയുടെ മക്കള്‍ ആരോപിക്കുകയുണ്ടായി. അതേസമയം, ,മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഉള്ളടക്കങ്ങള്‍ പക്ഷപാതപരവും ശാസ്‌ത്രീയ അടിത്തറയില്ലാത്തതുമാണ് എന്നാണ് പ്രതികളുടെ അഭിഭാഷകര്‍ വാദിക്കുന്നത്.

1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതിൽ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജന്റീന ടീം ഫൈനലിൽ പശ്ചിമ ജർമ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു. ഈ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടം പിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു.

എന്നും വിവാദങ്ങളുടെ തോഴാനായിരുന്നു മറഡോണ.  ദൈവത്തിന്റെ കൈയൊപ്പ് പതിപ്പിച്ച ഗോളും, മയക്കുമരുന്ന് ഉപയോഗവും, രാഷ്ട്രീയ വിമര്‍ശനങ്ങളും വിവാദജീവിതത്തില്‍ ചിലതു മാത്രം. വെനിസ്വലേക്ക് സമരാഭിവാദ്യങ്ങള്‍, ഇറാന് പിന്തുണ, ഇടത് കാലില്‍ ഫിദല്‍, കയ്യില്‍ ചെഗുവേര, കഴുത്തില്‍ കുരിശ്. മിക്കവരും ഇഷ്ടപ്പെട്ട ജോണ്‍ പോള്‍ രണ്ടാമനെ മറഡോണ തള്ളിപ്പറഞ്ഞു. ഇത്തരം നിലപാടുകള്‍ കൂടിയാണ് മറഡോണയെ വിവാദപുരുഷനാക്കിയത്. സ്വാതന്ത്ര്യദാഹമായിരുന്നു കളിക്കളത്തിലും പുറത്തും മറഡോണക്കുണ്ടായിരുന്നത്. മരണത്തിനു ശേഷവും അദ്ദേഹവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല.

Contact the author

Web Desk

Recent Posts

Sports Desk 1 year ago
Football

ബാഹ്യ ഇടപെടലും ചട്ടലംഘനവും; ഇന്ത്യയെ വിലക്കി ഫിഫ

More
More
Web Desk 3 years ago
Football

റൊണാള്‍ഡോയ്ക്ക് എതിരായ ലൈംഗികാതിക്രമ കേസ് കോടതി തള്ളി; പരാതിക്കാരിയുടെ അഭിഭാഷകര്‍ക്ക് ശിക്ഷ

More
More
Web Desk 3 years ago
Football

ഇന്നത്തെ രാവ് നമുക്ക് ആഹ്ളാദത്തിന്‍റെതാകട്ടെ; ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മമ്മൂട്ടി

More
More
Football

മെസിക്ക് കൊവിഡ് പകര്‍ത്തിയെന്നാരോപിച്ച് ഡി ജെയ്ക്ക് വധഭീഷണി

More
More
Sports Desk 4 years ago
Football

പെലെയെ പിന്നിലാക്കി ഛേത്രി; സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍

More
More
Web Desk 4 years ago
Football

മെസ്സി..മിശിഹായെ.. നേരം പുലരുമ്പോള്‍ കപ്പുമായി നീ നില്‍ക്കുന്നത് എനിക്ക് കണികാണണം - ജി. നന്ദഗോപന്‍

More
More