LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അലോപ്പതിക്കെതിരെ 'വിദ്വേഷ പ്രചരണം'; രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍

അലോപ്പതിയെയും ശാസ്ത്രീയ വൈദ്യശാസ്ത്രത്തെയും അപകീർത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ ബാബാ രാംദേവിനെതിരെ നിയമനടപടിയെടുക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) രംഗത്ത്. രേഖാമൂലം ക്ഷമാപണം നടത്തണമെന്നും പ്രസ്താവന പിൻവലിക്കണമെന്നും ഐഎംഎ രാംദേവിനയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.

മുസ്​രിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അലോപ്പതി വിവേകശൂന്യമായ ശാസ്ത്രം ആണെന്നായിരുന്നു രാംദേവിന്‍റെ വാക്കുകൾ. ഡ്രഗ് കണ്‍ട്രോളര്‍ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ച റെംഡെസിവർ, ഫാവിഫ്ലു ഉൾപ്പെടെയുള്ള മരുന്നുകൾ കോവിഡ് രോഗികളെ ഭേദമാക്കുന്നതിൽ പരാജയപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പുറമെ ആധുനിക മെഡിക്കൽ പ്രാക്ടീഷണർമാരെ 'കൊലപാതകികൾ' എന്നും അദ്ദേഹം വിളിച്ചിരുന്നു. 

രാംദേവിന്റെ കമ്പനി നിര്‍മ്മിച്ച മരുന്ന് പുറത്തിറക്കുന്ന ചടങ്ങില്‍ വെച്ചായിരുന്നു രാംദേവ് വിവാദ പരാമര്‍ശം നടത്തിയത്. അപ്പോള്‍ വേദിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയും ഉണ്ടായിരുന്നു. 'ആരോഗ്യമന്ത്രാലയത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്ന തരത്തിലാണ് രാംദേവിന്റെ പരാമര്‍ശം. പ്രാക്ടീസിങ് നടത്തിയിട്ടുള്ള ആധുനിക ചികിത്സയില്‍ ബിരുദാനന്തര ബിരുദമെടുത്തിട്ടുള്ള ആരോഗ്യമന്ത്രി തന്നെ ബാബാ രാംദേവിന്‍റെ വെല്ലുവിളി സ്വീകരിച്ച് മുന്നോട്ടുവരണമെന്നും' ഐഎംഎ ആവശ്യപ്പെട്ടു. 

ഐഎംഎയ്ക്ക് പുറമെ എയിംസ്,സഫ്ദർജംഗ് ഹോസ്പിറ്റിൽ എന്നിവിടങ്ങളിലെ റെസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷനുകൾ ഉൾപ്പെടെ വിവിധ സംഘടനകളും രാംദേവിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കോവിഡ് ചികിത്സ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്ന രാംദേവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധനോട് ഇവർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More