LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോംഗോയില്‍ വന്‍ അഗ്നിപര്‍വ്വതസ്ഫോടനം; ഒരു ലക്ഷത്തോളം വീടുകള്‍ തകര്‍ന്നു

കോംന്‍ഗോസ് ഗാമ: രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം കോംഗോയിലെ കോംന്‍ഗോസ് ഗാമക്ക് സമീപമുള്ള മൗണ്ട് നൈരാഗോംഗോ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. പരിഭ്രാന്തരായ പരിസരവാസികള്‍  മറ്റിടങ്ങളിലേക്ക് പാലയാനം ചെയ്യുകയാണ്. ഏകദേശം 2 ദശലക്ഷം ആളുകള്‍ കുടിയേറിപ്പാര്‍ക്കുന്ന സ്ഥലമാണിത്. പ്രധാന ഹൈവേയിലേക്ക് ലാവ ഒഴുകുന്നത് തുടരുകയാണ്. അതോടെയാണ് സമീപ നഗരമായ ഗോമാ നിവാസികളും പലായനം ചെയ്യാന്‍ തുടങ്ങിയത്.

ഇതിന് മുന്‍പ്, 2002-ല്‍ നൈരാഗോംഗോ പൊട്ടിത്തെറിച്ചപ്പോള്‍ 250 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്നലത്തെ പൊട്ടിത്തെറിയില്‍ ഗോമയിലെ  ഒരു ലക്ഷത്തിലധികം വീടുകള്‍ നാമാവശേഷമായി. ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണെന്ന് കോംഗോ പ്രസിഡന്‍റ്  ഫെലിക്സ് ഷിസെകെഡി പറഞ്ഞു. എന്നാല്‍ ദുരന്തത്തെ അടിയന്തിരമായി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും, അതാണ്‌ ദുരന്തത്തിന്‍റെ ആഴംകൂട്ടിയതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

അഗ്നിപർവ്വത സ്‌ഫോടനത്തിൽ നിന്ന് രക്ഷപ്പെടാനായി മൂവായിരത്തോളം പേർ ഇതിനകം കോംഗോയിൽ നിന്ന് അതിര്‍ത്തി കടന്നെന്ന് റുവാണ്ടൻ ഇമിഗ്രേഷൻ അധികൃതർ റിപ്പോർട്ട് ചെയ്തു.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More