LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വത്തിക്കാന്‍ ചിത്രം കോപ്പിയടിച്ചെന്ന പരാതിയുമായി കലാകാരി

വത്തിക്കാന്‍: വത്തിക്കാന്‍ ചിത്രം കോപ്പിയടിച്ചെന്ന പരാതിയുമായി കലാകാരി. റോം സ്വദേശിനിയായ അലീസിയ ബാബ്‌റോവാണ് ഭരണകൂടത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പകര്‍പ്പവകാശ നിയമ പ്രകാരമാണ് ചിത്രകാരി പരാതി നല്‍കിയിരിക്കുന്നത്. 

2019 -ല്‍ അലീസിയ ബാബ്‌റോവ് വരച്ച ചിത്രം  2020- ലെ ഈസ്റ്റര്‍ സ്റ്റാമ്പുകളില്‍ ഉപയോഗിച്ചുവെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. അലിസീയ വരച്ച പ്രത്യേക തരം ഹൃദയത്തിന്‍റെ രൂപമാണ് ഈസ്റ്റര്‍ സ്റ്റംപുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. തന്‍റെ അറിവോ,അനുവാദമോ ഇല്ലാതെയാണ് ചിത്രത്തിന്‍റെ പകര്‍പ്പ് ഉപയോഗിച്ചതെന്നും, ആ ചിത്രത്തിലൂടെ താന്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങളെയും വത്തിക്കാന്‍ ലംഘിച്ചിരിക്കുകയാണെന്നും അലിസീയ ആരോപിച്ചു. 

2013-ല്‍ അലീസിയ ആരംഭിച്ച 'Just Use It' എന്ന ക്യാമ്പെയ്‌നിന്‍റെ ഭാഗമായി തെരുവുകളില്‍ വിവിധ മതവിഭാഗങ്ങളുടെ ആരാധനാമൂര്‍ത്തികളെ വരച്ചിരുന്നു.  ബുദ്ധന്‍റെയും, യേശുവിന്‍റെയും, വിഘ്‌നേശ്വരന്‍റെയും മേരിയുടെയുമെല്ലാം ചിത്രങ്ങളും ഇതിന്‍റെ ഭാഗമായി വരച്ചിരുന്നു. ഈ ക്യാമ്പയിന്‍റെ ഭാഗമായി 2019 ഫെബ്രുവരിയില്‍ അലീസിയ ചെയ്ത യേശുവിന്‍റെ  ആര്‍ട്ട് വര്‍ക്കിലെ ഹൃദയത്തിന്‍റെ  രൂപമാണ് വത്തിക്കാന്‍ പുറത്തിറക്കിയ സ്റ്റാമ്പുകളിലുള്ളത്.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More