LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡിന്‍റെ ഉത്ഭവം കണ്ടെത്താന്‍ അമേരിക്ക

യു.എസ് : കൊവിഡിന്‍റെ ഉത്ഭവം കണ്ടെത്തണമെന്ന് യു.എസ് ഇന്‍റലിജന്‍സിന് നിര്‍ദേശം നല്‍കി ജോ ബൈഡന്‍. അന്വേഷണത്തോട് സഹകരിക്കണമെന്ന് ചൈനയോടും ആവശ്യപ്പെട്ടിട്ടുണ്ട്. മൃഗങ്ങളില്‍ നിന്നാണോ അതോ മനുഷ്യ നിര്‍മ്മിത ലബോറട്ടറികളില്‍ നിന്നാണോ വൈറസ് ഉത്ഭവം എന്നാണ് ഇന്‍റലിജന്‍സ് കണ്ടെത്തേണ്ടത്. 

രഹസ്യാന്വേഷണ വിഭാഗം ഇതുവരെ നല്‍കിയ തെളിവുകളില്‍ നിന്ന് മൃഗങ്ങളില്‍ നിന്നാണോ അതോ ലബോറട്ടറിയില്‍ നിന്നാണോ വൈറസ് വ്യാപനമെന്ന് വ്യക്തമായിട്ടില്ല. അതിനാല്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. വൈറസ് ഉത്ഭവത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര അന്വേഷണങ്ങളുമായി ചൈന സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അമേരിക്കയെ പോലെ സമാനമായ ചിന്താഗതി വെച്ച് പുലര്‍ത്തുന്ന മറ്റ് രാജ്യങ്ങളും ചൈനയുടെ സഹകരണം ആഗ്രഹിക്കുന്നുണ്ട്. എങ്കില്‍ മാത്രമേ സുതാര്യവും, വസ്തുനിഷ്ഠവുമായ അന്വേഷണം സാധ്യമാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യഘട്ടങ്ങളില്‍ ചൈന സഹകരിക്കാതിരുന്നതിനാലാണ്  വൈറസ് ഉത്ഭവം കണ്ടെത്താന്‍ സാധിക്കാതിരുന്നതെന്നും ബൈഡന്‍ പറഞ്ഞു. 


Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More