LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: സിദ്ധിവിനായക് ക്ഷേത്രം അടച്ചുപൂട്ടും

മഹാരാഷ്ട്രയില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ മുംബൈയിലെ പ്രസിദ്ധമായ സിദ്ധിവിനായക് ക്ഷേത്രം അടച്ചുപൂട്ടാൻ സിദ്ധിവിനായക് ട്രസ്റ്റ് തീരുമാനിച്ചു. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ പൊതുസ്ഥലങ്ങളിൽ ജനങ്ങള്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ ആവശ്യപ്പെട്ടിട്ടും ശ്രീകോവിലിൽ വലിയ ജനക്കൂട്ടം തുടർച്ചയായി കൂടിവരുന്ന സാഹചര്യത്തിലാണ്  തീരുമാനം.

മധ്യ മുംബൈയിൽ സ്ഥിതി ചെയ്യുന്ന സിദ്ധിവിനായക് ക്ഷേത്രത്തില്‍ എന്നും ഭക്തജനത്തിരക്കുണ്ടാകാറുണ്ട്. ഇന്ന്  രാത്രി 7 മണിയോടെ ശ്രീകോവില്‍ അടയ്ക്കാനാണ് തീരുമാനം. സാഹചര്യം മെച്ചപ്പെടുന്നതുവരെ അടച്ചിടാനാണ് ധാരണ. ക്ഷേത്രത്തിലെ പൂജാരി നേരത്തെ മാസ്ക് ധരിച്ച് കര്‍മ്മങ്ങള്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ശ്രീകോവിലിലേക്ക് വരുന്ന ഭക്തർക്ക് പ്രവേശന കവാടത്തിൽതന്നെ ഹാൻഡ് സാനിറ്റൈസർ നല്കുകയും ചെയ്തിരുന്നു. കൊറോണ വൈറസ് മൂലമുള്ള മുൻകരുതൽ നടപടിയായി ക്ഷേത്രം അടച്ചുപൂട്ടാൻ ഞങ്ങളുടെ കമ്മിറ്റി തീരുമാനിച്ചതായി സിദ്ധിവിനായക് ക്ഷേത്രം ട്രസ്റ്റ് മാനേജിംഗ് ചെയർമാൻ ആദേശ് ബന്ദേക്കർ പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More