LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഷിബു ബേബി ജോണ്‍ ആര്‍.എസ്.പിയില്‍ നിന്ന് 6 മാസത്തേക്ക് അവധിയെടുത്തു

തിരുവനന്തപുരം: ഷിബു ബേബി ജോണ്‍ ആര്‍.എസ്.പിയില്‍ നിന്ന് 6 മാസത്തേക്ക് അവധിയെടുത്തു. വ്യക്തിപരമായ വിഷയങ്ങള്‍ പരിഹരിക്കാന്‍ സമയം ആവശ്യമാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കില്ലെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. 

ആര്‍.എസ്.പിയില്‍  പ്രതിസന്ധി ഉണ്ടാക്കില്ല. കോണ്‍ഗ്രസ് സമയബന്ധിതമായി കാര്യങ്ങള്‍ തീരുമാനിക്കണം. ചവറയില്‍ പരാജയപ്പെട്ടതിന് വ്യക്തമായ കാരണമുണ്ട്. അരാഷ്ട്രീയ കാര്യങ്ങള്‍ കൊണ്ട് കൂടിയാണ് ചവറയില്‍ തോല്‍വി സംഭവിച്ചത്. ആളുകള്‍ പാര്‍ട്ടിക്ക് പകരം, സമുദായം നോക്കിയാണ് വോട്ട് ചെയ്തത്. അതുപോലെ തമിഴ്നാട് രാഷ്ട്രീയ മോഡലാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായിരുന്നതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. 

വെള്ളിയാഴ്ച നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള ആദ്യ യു.ഡി.എഫ് യോഗത്തില്‍ നിന്ന് ഷിബു ബേബി ജോണ്‍ വിട്ടുനിന്നിരുന്നു. പാര്‍ട്ടി നേതൃത്വത്തോടുള്ള പ്രതിഷേധമാണ് തീരുമാനത്തിന് കാരണമെന്ന സൂചനയും ഉയര്‍ന്നുവരുന്നുണ്ട്. പല ഘട്ടങ്ങളായി ആര്‍.എസ്.പി ഉന്നയിച്ച ആവശ്യങ്ങളില്‍ മതിയായ പരിഗണന കോണ്‍ഗ്രസ് നല്‍കാത്തതിനാലാണ് ഷിബു ബേബിജോണ്‍ പാര്‍ട്ടി വിട്ട് നില്‍ക്കുന്നതെന്നും  അഭ്യൂഹങ്ങളുണ്ട്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More