LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വീണ്ടും വിവാഹിതനായി

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വീണ്ടും വിവാഹിതനായി. കാരി സൈമണ്‍സിനെ വെസ്റ്റ് മിനിസ്റ്റര്‍ കതീഡ്രലില്‍ സ്വകാര്യ ചടങ്ങിലാണ് അദ്ദേഹം വിവാഹം ചെയ്തത്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല. അവസാന നിമിഷത്തിലാണ് അതിഥികളെ ക്ഷണിച്ചത്. ജോണ്‍സന്റെ ഓഫീസിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കുപോലും വിവാഹത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ഇംഗ്ലണ്ടില്‍ 30 പേര്‍ക്കുമാത്രമാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

56-കാരനായ ബോറിസ് ജോണ്‍സണും 33-കാരിയായ സൈമണ്‍സും 2019-ല്‍ ജോണ്‍സണ്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം ലിവിംഗ് റിലേഷനിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. 2020 ഏപ്രിലില്‍ ഇവര്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചിരുന്നു. 

ഒരുകാലത്ത് ബോറിസ് ജോണ്‍സന്റെ വ്യക്തിജീവിതം ബ്രിട്ടണിലെ ടാബ്ലോയ്ഡ് മാധ്യമങ്ങളുടെ പ്രധാന വാര്‍ത്തയായിരുന്നു. ബോറിസ് ജോണ്‍സണ്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പോളിസി ടീമില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയതും വിവാഹേതര ബന്ധങ്ങളുടെ പേരിലായിരുന്നു. രണ്ട് തവണ വിവാഹ മോചിതനായ ബോറിസ് ജോണ്‍സണ്‍ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുളള വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. മറീന വീലര്‍ എന്ന അഭിഭാഷകയെയായിരുന്നു ബോറിസ് ജോണ്‍സണ്‍  നേരത്തെ വിവാഹം ചെയ്തത്. അവര്‍ക്ക് നാല് കുട്ടികളുണ്ടായിരുന്നെങ്കിലും 2018ല്‍ വിവാഹമോചിതരാവുകയായിരുന്നു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More