LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മൂവായിരം വര്‍ഷങ്ങള്‍ക്കുശേഷം ടാസ്മാനിയന്‍ ഡെവിള്‍ തിരിച്ചു വരുന്നു

ഡിസ്നി: മൂവായിരം (3000) വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആസ്ട്രേലിയന്‍ ദ്വീപായ ടാസ്മാനിയയില്‍ ജീവിച്ചിരുന്ന ടാസ്മാനിയന്‍ ഡെവിള്‍ തിരിച്ചു വരുന്നു. ഈ സ്പീഷിസിനെ വീണ്ടും ടാസ്മാനിയയിലേക്ക് ആനയിക്കാനുള്ള പരിസ്ഥിതി, ജന്തുശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ ഫലം കണ്ടു. പുതിയതായി ഏഴ് കുഞ്ഞുങ്ങള്‍ ജനിച്ചതായി ടാസ്മാനിയന്‍ ഡെവിള്‍ സംരക്ഷണ പ്രവര്‍ത്തകര്‍ അറിയിച്ചു. പെണ്‍ ടാസ്മാനിയന്‍റെ ശരീരത്തിലുള്ള സഞ്ചികളിലാണ് കുട്ടികളെ സൂക്ഷിക്കുന്നത്. ടാസ്മാനിയന്‍ ഡെവിളിന്‍റെ സംരക്ഷകരായ ഓസി ആര്‍ക്കാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഓസ്ട്രേലിയയിലെ പ്രധാന ഭൂപ്രദേശത്ത് ടാസ്മാനിയന്‍ ഡെവിളിന്‍റെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് ഓസി ആര്‍ക്ക് സംഘടന  ശ്രമിക്കുന്നത്. 

ഓസ്ട്രേലിയയിലെ ദ്വീപായ ടാസ്മാനിയയിൽ മാത്രം കണ്ടുവരുന്ന മാംസഭോജിയായ ഒരു സഞ്ചിമൃഗമാണ് ടാസ്മാനിയന്‍ ഡെവിൾ. അതിശയിപ്പിക്കുന്ന വേഗതയും,സ്ഥിരതയുമാണ് ഈ മൃഗത്തിന്‍റെ പ്രത്യേകത. അതിനോടൊപ്പം മരത്തില്‍ കയറാനും, നദികളിലൂടെ നീന്താനും ഇവക്ക് സാധിക്കും. ഓസ്ട്രേലിയയുടെ പ്രധാനഭാഗത്ത് നിന്ന് അപ്രത്യക്ഷമായ ഈ മൃഗത്തിനെ തിരികെക്കൊണ്ട് വരുന്നതിനായി 10 വര്‍ഷത്തോളമായി ഓസി ആര്‍ക്ക് സംഘടന പരിശ്രമിക്കുകയായിരുന്നു. ഇവയുടെ തിരിച്ചുവരവ് കാട്ടുപൂച്ചകളുടേയും, കാട്ടുനായിക്കളുടേയും എണ്ണം, ക്രമാതീതമായി കൂടുന്നത് കുറയ്ക്കുവാന്‍  സഹായകമാകുമെന്നാണ് ശാസ്ത്രഞ്ജന്മാര്‍ കരുതുന്നത്.

ഓസ്ട്രേലിയയില്‍ കണ്ട് വരുന്ന ഡിം​ഗോസ് എന്നയിനത്തില്‍പ്പെട്ട  കാട്ടുനായാണ്‌ ഇവയുടെ വംശനാശത്തിന്‍റെ ഒരു കാരണമായി കരുതപ്പെടുന്നത്. അതുകൂടാതെ ഒരു പ്രത്യേകതരം ക്യാന്‍സറും ഇവയുടെ നാശത്തിന് കാരണമായിട്ടുണ്ട് എന്നാണ് അനുമാനം. ക്യന്‍സറിനെതിരെയുള്ള വാക്സിനുകള്‍  വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. 25,000  ടാസ്മാനിയന്‍ ഡെവിളുകൾ മാത്രമാണ് ഡിം​ഗോസ് ഇല്ലാത്ത മറ്റ് പ്രദേശങ്ങളിൽ ഉള്ളുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2006 ലാണ് അണുബാധയില്ലാത്ത ടാസ്മാനിയന്‍ ഡെവിളിനെ കണ്ടത്താന്‍ സാധിച്ചത്. 26 ടാസ്മാനിയന്‍ കുഞ്ഞുങ്ങളെ ആണും,പെണ്ണുമായി തരം തിരിച്ചാണ്  ബാരിംഗ്ടണ്‍ ടോപ്പിലെ 400 ഹെക്ടറിലെ സംരക്ഷിത മേഖലയിൽ എത്തിച്ചത്. രോഗങ്ങളില്‍ നിന്നും മറ്റ് മൃഗങ്ങളില്‍ നിന്നും ഇവയെ സംരഷിക്കുകയെന്ന ലക്ഷ്യംകൂടി മുന്‍നിര്‍ത്തിയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More