LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക്ക് മാലിന്യം ചൈനയില്‍

ലോകത്തില്‍ ഏറ്റവുമധികം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പുറം തള്ളുന്നത് ചൈനയെന്ന് പഠനം. ഒരാള്‍ക്ക് 59 കിലോഗ്രാം എന്ന തോതിലാണ് ചൈനയില്‍ പ്ലാസ്റ്റിക്ക് ഉത്‌പാദനം നടക്കുന്നത്. ഓസ്‌ട്രേലിയയിലെ പെർത്ത് ആസ്ഥാനമായുള്ള മിൻഡെറൂ ഫൗണ്ടേഷൻ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പ്ലാസ്റ്റിക് വേസ്റ്റ് മേക്കേഴ്‌സ് ഇൻഡെക്സിലാണ് ഇത് വ്യക്തമാക്കുന്നത്. 

ലോകത്തിലെ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ 2019 ലാണ് ഏറ്റവും കൂടുതല്‍  ഉത്പാദിപ്പിക്കപ്പെട്ടത്. 20 കമ്പനികളാണ്, ആഗോളതലത്തിൽ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ പകുതിയിലധികം നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ 6 കമ്പനികള്‍ ചൈനയിലാണ് സ്ഥിതിചെയ്യുന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. ഒരാള്‍ക്ക് 53 കിലോഗ്രാം എന്ന തോതിലാണ് അമേരിക്ക ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്ക് നിര്‍മ്മിക്കുന്നത്. മൂന്നാം സ്ഥാനത്ത് ദക്ഷിണകൊറിയയാണ്. ഒരാള്‍ക്ക് 44 കിലോഗ്രാം എന്ന തോതിലാണ് കൊറിയ ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വ്യക്തിഗതമായി നോക്കുകയാണെങ്കിൽ, ഏറ്റവും കൂടുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച കമ്പനികളിൽ യുഎസ് ആസ്ഥാനമായുള്ള എക്സോൺ മൊബിലും, ഡോവുമാണ് ഒന്നാം സ്ഥാനത്ത്. ചൈന ആസ്ഥാനമായുള്ള സിനോപെക്കാണ് രണ്ടാം സ്ഥാനത്ത്. ഈ മൂന്ന് കമ്പനികളും ചേര്‍ന്നാണ് ലോകത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ 16 ശതമാനവും നിര്‍മ്മിക്കുന്നത്. ചൈനയുടെ എണ്ണ, വാതക കമ്പനിയായ സിനോപെക് ലോകത്തിലെ മൂന്നാമത്തെ ഒറ്റത്തവണ ഉപയോ​ഗിക്കാവുന്ന പ്ലാസ്റ്റിക്ക് നിര്‍മ്മാതാവ്. 5.3 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളാണ് ഈ കമ്പനി വലിച്ചെറിയുന്നത്. ചൈനയുടെ സഹകരണമില്ലാതെ ലോകത്തിലെ ഒരൊറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലാന്നാണ് മിൻഡെറൂ ഫൗണ്ടേഷൻ വ്യക്തമാക്കുന്നത്.

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More