LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോകത്ത് ആദ്യമായി ചൈനയില്‍ പക്ഷിപ്പനിയുടെ വകഭേദം മനുഷ്യനില്‍ സ്ഥിരീകരിച്ചു

ബീജിംഗ്: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സുവിലെ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു.

രോഗലക്ഷങ്ങളോടെ കഴിഞ്ഞ ഏപ്രില്‍ 28-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. അതേസമയം, എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല. മുന്‍പ് പക്ഷിപ്പനിയുടെ H7N9 വകഭേദം കാരണം മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 2016-17 കാലത്ത് ആയിരുന്നു ഇത്.

മനുഷ്യരിലേക്ക് എങ്ങനെ രോഗം പടര്‍ന്നുവെന്ന് ചൈന ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. എച്ച് 10 എന്‍ 3 വൈറസ് അപകടകാരിയല്ലെന്നും, എന്നാല്‍ പക്ഷികളിലേക്ക് ഇവ വേഗം പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ചൈന വ്യക്തമാക്കുന്നത്. എച്ച് 10 എൻ 3 ഒരു സാധാരണമായ വൈറസല്ലെന്ന് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്‍റെ എമർജൻസി സെന്‍റര്‍ ഫോര്‍  ട്രാൻസ്ബൌണ്ടറി അനിമൽ ഡിസീസസിന്‍റെ റീജിയണൽ ലബോറട്ടറി കോർഡിനേറ്റർ ഫിലിപ്പ് ക്ലോസ് പറഞ്ഞു.


Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More