LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശബ്ദരേഖ കൃത്രിമമെങ്കില്‍ തെളിയിക്ക് - കെ. സുരേന്ദ്രന് പ്രസീതയുടെ വെല്ലുവിളി

കണ്ണൂര്‍: താന്‍ പുറത്തുവിട്ട ശബ്ദരേഖ വ്യാജമാണെങ്കില്‍ അത് തെളിയിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ജെ ആര്‍ പി സംസ്ഥാന ട്രഷറര്‍ പ്രസീത പറഞ്ഞു. മാര്‍ച്ച് 7 നാണ് പണം കൈമാറിയത് എന്നും അതിന് തോട്ടുമുന്പും സുരേന്ദ്രന്‍ തെന്നെ വിളിച്ചിരുന്നുവെന്നും പ്രസീത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സി കെ ജാനു അധ്യക്ഷയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ (ജെആര്‍പി) സംസ്ഥാന നേതാവാണ് പ്രസീത. 

തെരഞ്ഞെടുപ്പ് കാലത്ത് പലരും തന്നെ വിളിച്ചിട്ടുണ്ട് എന്നും അത് താന്‍ നിഷേധിക്കുന്നില്ലെന്നും കോഴിക്കോട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രസീത മാധ്യമപ്രവര്‍ത്തകരെ കണ്ടത്. ശബ്ദരേഖയില്‍ യാതൊരു എഡിറ്റിംഗും നടന്നിട്ടില്ലെന്നും ശാസ്ത്രീയ പരിശോധന നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും പ്രസീത ആവശ്യപ്പെട്ടു. ഏതന്വേഷണവും നേരിടാന്‍ തയാറാണ്. തിരുവനന്തപുരത്തുള്ള ഒരു ഹോട്ടലില്‍ വെച്ചാണ് കെ. സുരേന്ദ്രന്‍ സി കെ ജാനുവിന് 10 ലക്ഷം രൂപ കൈമാറിയത്. ആ ഹോട്ടലിലെ റെക്കോര്‍ഡ്സ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അതെ ദിവസം രാവിലെയും വൈകുന്നേരവുമായി രണ്ടു തവണ സുരേന്ദ്രന്‍ ജാനുവിനെ സന്ദര്‍ശിച്ചിരുന്നുവെന്നും പ്രസീത വെളിപ്പെടുത്തി. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണ സംഘമാണ് കണ്ടെത്തേണ്ടത് എന്നും പ്രസീത പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രസീതയാണ് വ്യാഴാഴ്ച മാതൃഭൂമി ചാനലിലൂടെ സുരേന്ദ്രനുമായി താന്‍ നടത്തിയ മൊബൈല്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടത്. പ്രസ്തുത ശബ്ദരേഖയില്‍ കൂട്ടിച്ചേര്‍ക്കലും ചില ഭാഗങ്ങളില്‍ വെട്ടിക്കുറയ്ക്കലും നടന്നിട്ടുണ്ടാകാമെന്ന് ഇന്ന് കോഴിക്കോട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രസീത മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More