LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷ കന്നഡയെന്ന് ഗൂഗിള്‍; വിവാദമായതോടെ പിന്‍വലിച്ച് മാപ്പുപറച്ചില്‍

ബംഗളുരു: ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷ ഏതെന്ന ചോദ്യത്തിന് കന്നഡയെന്ന് ഉത്തരം നല്‍കി ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍. തങ്ങളുടെ ഭാഷയെ അപമാനിച്ച ഗൂഗിളിനെതിരെ നിയമനടപടിയെടുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ മാപ്പ് പറഞ്ഞ് സെര്‍ച്ച് റിസള്‍ട്ട് പിന്‍വലിക്കുകയായിരുന്നു ഗൂഗിള്‍. ഒരു വെബ്‌സൈറ്റ് രേഖപ്പെടുത്തിയ വിവരമാണ് ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടില്‍ പ്രത്യക്ഷപ്പെട്ടത്.

ഗൂഗിളിന്റെ നടപടിക്കെതിരെ ട്വിറ്ററില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. നിരവധിപേരാണ് ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് രംഗത്തെത്തിയത്. ഗൂഗിളിനോട് വിശദീകരണമാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ നോട്ടീസയച്ചിരുന്നു. 2500 വര്‍ഷത്തിലധികം പഴക്കമുളള ചരിത്രപ്രാധാന്യമുളള ഭാഷയാണ് കന്നഡ. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷയായി കന്നഡയെ ചിത്രീകരിക്കുന്നതിലൂടെ കന്നഡികരുടെ അഭിമാനത്തെ അവഹേളിക്കുകയാണ് ഗൂഗിളെന്ന് കര്‍ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി ഗൂഗിള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു വിഭാഗത്തിന്റെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Contact the author

Web Desk