LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാഗിയുള്‍പ്പെടെ തങ്ങളുടെ 60 ശതമാനം ഭക്ഷ്യോത്പന്നങ്ങളും ആരോഗ്യത്തിന് ഗുണമില്ലാത്തവയെന്ന് നെസ്‌ലെ

ഡല്‍ഹി: മാഗി നൂഡില്‍സുള്‍പ്പെടെ വിപണിയിലുളള തങ്ങളുടെ 60 ശതമാനം ഭക്ഷ്യേത്പന്നങ്ങളും ആരോഗ്യത്തിന് ഗുണകരമല്ലെന്ന് സ്വിസ് ഭക്ഷ്യ നിര്‍മാതാക്കളായ നെസ്‌ലെ. 'ആരോഗ്യത്തിന്റ അംഗീകൃത നിര്‍വചനം' കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്നുവെന്നാണ് കമ്പനിയുടെ റിപ്പോര്‍ട്ട്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ആരോഗ്യത്തിനു നല്ലതും പോഷക ഗുണങ്ങളുമുളളതാക്കാക്കുന്നതിനായി രൂപീകരിച്ച പദ്ധതിയുടെ ഭാഗമായി രഹസ്യമായി ഉയര്‍ന്ന തസ്തികയിലുളള ഉദ്യോഗസ്ഥര്‍ക്ക് കമ്പനി അയച്ച റിപ്പോര്‍ട്ടാണ് പുറത്തായത്. ഫൈനാന്‍ഷ്യല്‍ ടൈംസ് എന്ന ബ്രിട്ടീഷ് പത്രമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷ്യോത്പന്ന കമ്പനിയായ നെസ്‌ലെയുടെ ഭക്ഷ്യ- പാനീയ ഉല്‍പ്പന്നങ്ങളില്‍ അറുപത് ശതമാനവും ആരോഗ്യത്തിന്റെ അംഗീകൃത നിര്‍വചനം പാലിക്കുന്നില്ല. ചില ഉല്‍പ്പന്നങ്ങള്‍ എത്ര തന്നെ മാറ്റി ഉല്‍പ്പാദനം നടത്താന്‍ ശ്രമിച്ചാലും ആരോഗ്യത്തിന് നല്ലതായിരിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതാദ്യമായല്ല നെസ് ലെയ്ക്ക് ഇന്ത്യയില്‍ ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടിവരുന്നത്. 2014-ല്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ നടത്തിയ പരിശോധനയില്‍ മാഗി നൂഡില്‍സില്‍ കൂടിയ അളവില്‍ മോണോസോഡിയം ഗ്ലൂടാമേറ്റ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 38,000 ടണ്‍ നൂഡില്‍സാണ് കമ്പനിക്ക് വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടിവന്നത്.

ആഗോളതലത്തില്‍ നെസ്‌ലെയുടെ മാഗി നൂഡില്‍സ്, കിറ്റ് കാറ്റ്, നെസ്‌കഫേ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ സ്വീകര്യതയാണുളളത്. ഇന്ത്യയില്‍ നെസ് ലെയ്ക്ക് എട്ട് ഉല്‍പ്പാദക യൂണിറ്റുകളുണ്ട്. 2020-ല്‍ നെസ് ലെയ്ക്ക് ഇന്ത്യയില്‍ നിന്ന് മാത്രം 13,290 കോടി രൂപയാണ് വരുമാനം ലഭിച്ചത്.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More