LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി വനിതാ പോലീസുകാര്‍

കാബൂള്‍ : മുതിര്‍ന്ന ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും പീഡിപ്പിക്കുകയാണെന്ന്  അഫ്ഗാനിസ്ഥാനിലെ വനിതാ പോലീസുകാര്‍. പോലീസ് സേനയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമണങ്ങള്‍ കൂടി വരികയാണെന്ന് ബിബിസി റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ മുന്നേറ്റത്തിന്‍റെ ഭാഗമായാണ് പോലീസ് സേനയില്‍ വനിതകളെ ഉള്‍പ്പെടുത്തുവാന്‍ തുടങ്ങിയത്. ആ തീരുമാനം മികച്ചതായിരുന്നെങ്കിലും അതിന്‍റെ പിന്നിലെ സ്ത്രീകളുടെ യാതനകള്‍ കാണുവാന്‍  ഭരണക്കൂടം ശ്രമിക്കുന്നില്ലെന്നും വനിതാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിലവില്‍ 3,900 വനിതാ ഉദ്യോഗസ്ഥരാണ് ജോലി ചെയ്യുന്നത്. കാബൂളിലേക്ക് സ്പോടക വസ്തുകള്‍ എന്തെങ്കിലും കടത്തുന്നുണ്ടോ എന്ന് അറിയാനായി യാത്രക്കാരുടെ ബാഗുകളും മറ്റും പരിശോധിക്കുന്നതുള്‍പ്പെടെ പ്രധാനപ്പെട്ടതും,അപകടകരമായതുമായ ജോലികള്‍ വനിതാ പോലീസുകാര്‍ നിര്‍വ്വഹിക്കുന്നുണ്ട്. കൂടുതല്‍ സ്ത്രീകളെ ജോലിയിലേക്ക് ആകര്‍ഷിക്കാനായി നിരവധി ക്യാമ്പയിംഗ് വീഡിയോകള്‍ പോലീസ് സേന സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്.

4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോലീസ് സേനയില്‍ ചേര്‍ന്ന താന്‍ ലൈംഗീക അതിക്രമത്തിന് ഇരയായിട്ടുണ്ട്. തന്‍റെ ചീഫിനെതിരെ കോടതിയില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. മറിച്ച് വസ്തുത പരമായ ആരോപണങ്ങളല്ല  ഉന്നയിക്കുന്നതെന്ന് പറഞ്ഞ് പോലിസ് ഉധ്യോഗസ്ഥനെ വെറുതെ വിടുകയായിരുന്നു. തന്നോട് പോയി ആത്മഹത്യാ ചെയ്യാനാണ് കോടതിയിലെ ജഡ്ജ് പറഞ്ഞതെന്നും ചൂഷണത്തിനിരയായ വനിതാ ഉദ്യോഗസ്ഥ ബിബിസിയോട് പറഞ്ഞു.

അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ ശബ്ദമുയര്‍ത്തണം. അവരുടെ ശബ്ദം ഉയര്‍ന്ന് വന്നെങ്കില്‍ മാത്രമേ കൃത്യമായ സുരക്ഷയും,പരിഹാരവും ഉണ്ടാവുകയുള്ളൂ. മറ്റുള്ളവര്‍ക്ക് സുരക്ഷ നല്‍കി കാണിക്കുകയും വേണമെന്ന് ഡെപ്യൂട്ടി ഇന്‍റീരിയര്‍ മിനിസ്റ്റര്‍ ഹൊസ്ന ജലീല്‍ പറഞ്ഞു. ഒരു സ്ത്രീയെന്ന രീതിയിലുള്ള വിവേചനവും, പ്രതികാര നടപടികളും ഹൊസ്നക്കും നേരിടേണ്ടി വന്നിരുന്നു. 


Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More