LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരും; ബിജെപിക്കാര്‍ പിടിക്കപ്പെട്ടത് മണ്ടന്മാരായതുകൊണ്ട് - വെളളാപ്പളളി നടേശന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. എല്ലാവരും കുഴല്‍പ്പണം കൊണ്ടുവരികയും ഉപയോഗിക്കുകയും ചെയ്യും. പക്ഷേ ബിജെപിക്കാര്‍ മണ്ടന്‍മാരായതുകൊണ്ട് പൊലീസ് പിടികൂടിയത് എന്നായിരുന്നു  വെളളാപ്പളളിയുടെ പ്രതികരണം. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിവേയാണ് വെളളാപ്പളളി നടേശന്‍ ഈ പരാമര്‍ശം നടത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തില്‍ ഇന്ന് പേരിനുപോലും പ്രതിപക്ഷമില്ലാത്ത അവസ്ഥയാണ്. ഉമ്മന്‍ചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശാബാധിതനായി കഴിയുകയാണെന്നും വെളളാപ്പളളി നടേശന്‍ പരിഹസിച്ചു. വി ഡി സതീശന്‍ ബഹുകേമനാണ് സഭയ്ക്കുളളില്‍ തിളങ്ങാന്‍ സതീശന് സാധിക്കും. എന്നാല്‍ സഭയ്ക്ക് പുറത്ത് സതീശന്‍ വട്ടപ്പൂജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേരളത്തില്‍ ബിജെപിയെ വെട്ടിലാക്കിയിരിക്കുയാണ് കൊടകര കുഴല്‍പ്പണക്കേസ്. കേസ് ഇന്ന് നിയമസഭയില്‍ ചര്‍ച്ചയായി. ഷാഫി പറമ്പില്‍ എംഎല്‍എയാണ് കൊടകര കേസ് അടിയന്തരപ്രമേയമായി അവതരിച്ച് ചര്‍ച്ച ചെയ്യാന്‍ അനുമതി തേടിയത്. കളളപ്പണത്തിനെതിരെ വന്‍ പ്രചാരണം നടത്തിയ കെ സുരേന്ദ്രനും ബിജെപിയും ഇപ്പോള്‍ അതിന്റെ വക്താക്കളായി മാറിയെന്നും കേസ് ഗൗരമായി എടുത്ത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊടകര കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. ഇരുപത് പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്തുകഴിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 96 സാക്ഷികളുടെ മൊഴികള്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇഡിക്കും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. കൃത്യവും ശക്തവുമായ അന്വേഷണം കൊടകര കേസില്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More