LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജാനുവിന് പണം നല്‍കിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: ബിജെപിയിലെത്താന്‍ സികെ ജാനുവിന് പണം നല്‍കിയെന്ന ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ആര്‍ജെപി ട്രഷറര്‍ പ്രസീത അഴീക്കോട്. പ്രസീത കെ. സുരേന്ദ്രന്‍, സുരേന്ദ്രന്‍റെ സെക്രട്ടറി എന്നിവരുമായി സംസാരിക്കുന്ന ഫോണ്‍ റെക്കോര്‍ഡാണ് പുറത്തുവന്നത്. സികെ ജാനു തന്റെ ഫോണില്‍ നിന്നാണ് സംസാരിച്ചത്.

ബിജെപില്‍ നിന്ന് പാര്‍ട്ടിക്ക് ലഭിച്ചത് ഒരു ലക്ഷം രൂപയാണ്. ജാനുവിന് പത്ത് ലക്ഷം രൂപ കൊടുത്തത് താന്‍ നേരില്‍ കണ്ടിട്ടില്ല. സികെ ജാനുവിനായി 10 കോടി ആവശ്യപ്പെട്ടപ്പോള്‍ അതിനെ എതിര്‍ത്ത സുരേന്ദ്രന്‍ തിരുവനന്തപുരത്തെ ഹൊറയ്‌സണ്‍ ഹോട്ടലിലെത്തിയത് പണം കൈമാറാനാണ് എന്നും പ്രസീത പറഞ്ഞു.

ഇതുവരെ പുറത്തുവന്നത് മൂന്ന് ശബ്ദരേഖകളാണ്. രണ്ടെണ്ണത്തില്‍ പ്രസീതയും കെ സുരേന്ദ്രനും മറ്റൊന്നില്‍ സികെ ജാനുവും സുരേന്ദ്രന്റെ സെക്രട്ടറിയുമാണ് സംസാരിക്കുന്നത്. റൂം നമ്പര്‍ 504-ല്‍ എത്താന്‍ ആവശ്യപ്പെടുന്നതും ശബ്ദരേഖയില്‍ നിന്ന് വ്യക്തമാണ്. തങ്ങള്‍ക്കിടയില്‍ ഒരു ഇടനിലക്കാരിയുടെ ആവശ്യമില്ലെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നതിനുപിന്നാലെ കെ സുരേന്ദ്രനും സികെ ജാനുവും പ്രതികരിച്ചത്. എന്നാല്‍ പ്രസീത തന്നെയാണ് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചതെന്ന് സ്ഥിരീകരിക്കുന്ന റെക്കോര്‍ഡുകളാണ് പുറത്തുവന്നിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More