LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജി.എസ്.ടി സ്വന്തം കീശയിലിട്ടു, പതഞ്‌ജലിക്ക് 75 - കോടി പിഴ

ഡല്‍ഹി: പ്രമുഖ ആയുര്‍വേദ ഉത്പന്ന നിര്‍മ്മാതാക്കളായ പതഞ്‌ജലി ജി.എസ്.ടിയില്‍ നടത്തിയ ക്രമക്കേടിന് ദേശീയ കൊള്ളലാഭ വിരുദ്ധ അതോറിറ്റി (എന്‍.എ എ ) 75 -കോടി രൂപ പിഴ ചുമത്തി. ജി.എസ്.ടി നിരക്ക് കുറഞ്ഞതിന്‍റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ ക്രമക്കേട്‌ നടത്തിയതിനാണ് പതഞ്‌ജലിക്ക്  വന്‍ തുക പിഴ ചുമത്തിയത്. മൂന്നുമാസത്തിനകം സംസ്ഥാനങ്ങളുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും ഉപഭോക്തൃ സംരക്ഷണ ഫണ്ടുകളില്‍ നിക്ഷേപിക്കാനാണ്  എന്‍.എ.എ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ 28 ശതമാനം ജി.എസ്.ടി-യായിരുന്നപ്പോള്‍ കമ്പനി പുറത്തിറക്കിയ വാഷിംഗ് പൌഡറിന്‍റെ വില പിന്നീട്  ജി.എസ്.ടി 18 ശതമാനമാക്കിയപ്പോഴും കുറച്ചില്ല എന്നതാണ് പതഞ്ജലിക്ക് മേല്‍ ചാര്‍ത്തിയ  പ്രധാനപ്പെട്ട കുറ്റം.  ജി.എസ്.ടി നിരക്കില്‍ നല്‍കിയ ഇളവ് ഉപഭോക്താക്കള്‍ക്ക് നല്‍കാതെ വ്യാപാരികള്‍ തടഞ്ഞു വെക്കുന്നതിനെതിരെയാണ് സര്‍ക്കാര്‍ കൊള്ള  ലാഭ വിരുദ്ധ അതോറിട്ടി രൂപീകരിച്ചത്. രാജ്യത്തെ പ്രമുഖ എഫ്.എം.സി.ജി കമ്പനിയാണ് പതഞ്‌ജലി.



 



Contact the author

national desk

Recent Posts

National Desk 2 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 2 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 2 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 2 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 2 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 2 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More