LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഓക്സിജന്‍ മോക് ഡ്രില്‍' പരീക്ഷണം; 22 രോഗികള്‍ മരിച്ചു

ആഗ്ര: ഓക്സിജന്‍ മോക് ഡ്രില്‍ പരീക്ഷണത്തെ തുടര്‍ന്ന് 22 രോഗികള്‍ മരണപ്പെട്ടു. ഉത്തര്‍പ്രദേശിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ പരാസയിലാണ് സംഭവം. ആശുപത്രിയില്‍ ഓക്സിജന്‍ 'മോക് ഡ്രില്‍' ഏര്‍പ്പെടുത്തിയത്തിനാല്‍ കൊവിഡ്‌ രോഗികളടക്കം ഗുരുതരാവസ്ഥയില്‍ ഉണ്ടായിരുന്ന രോഗികള്‍ മരണപ്പെട്ടുവെന്ന ആശുപത്രി ഉടമയുടെ ഓഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

ഓക്സിജന്‍ ക്ഷാമം നേരിട്ടതിനാല്‍ ഏപ്രില്‍ 26 ന് അഞ്ച് മിനുറ്റ് ഓക്സിജന്‍ നല്‍കാതെ നടത്തിയ പരീക്ഷണത്തിലാണ് 22 രോഗികള്‍ മരണപ്പെട്ടത്. ഓഡിയോ പുറത്ത് വന്നതിന് പിന്നാലെ ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. 

ഓക്സിജന്‍ ക്ഷാമം ആശുപത്രിയില്‍ നേരിട്ടപ്പോള്‍ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുവാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും തയ്യാറായില്ല. അതിനാല്‍ ഓക്സിജന്‍ അത്യാവശ്യമുള്ളവരെ കണ്ടെത്തുന്നതിനാണ് 5 മിനിറ്റ് നേരത്തേക്ക് ഓക്സിജന്‍ നിര്‍ത്തി വെച്ചതെന്ന് ഉടമ അരിഞ്ജയ് ജയിന്‍ വീഡിയോയിലൂടെ വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഓക്സിജന്‍ നിര്‍ത്തി വെച്ച് നടത്തിയ പരീക്ഷണം മനുഷ്യത്വരഹിതമാണെന്ന് പ്രതികരണം ഉയര്‍ന്നു വന്നിരുന്നു. സംഭവത്തിനെക്കുറിച്ച് കുറിച്ച് പോലീസില്‍ പരാതി ലഭിച്ചിട്ടില്ലെന്നും, ആരോഗ്യ വകുപ്പിന്‍റെ പ്രാഥമിക അന്വേഷണത്തിന് ശേഷം സമീപിക്കുന്ന പക്ഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പോലിസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More