LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മലാലയെ ഭീഷണിപ്പെടുത്തിയ മതപുരോഹിതനെ അറസ്റ്റ് ചെയ്തു

പാകിസ്ഥാന്‍: നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയെ ഭീഷണിപ്പെടുത്തിയതിന് മതപുരോഹിതനെ അറസ്റ്റ് ചെയ്തു. പാകിസ്താനിലെ മര്‍വാത്ത് ജില്ലയിലെ മുസ്ലിം പുരോഹിതനായ മുഫ്തി സർദാർ അലി ഹഖാനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസം മലാല വിവാഹത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ്‌ മുഫ്തി സർദാർ അലി ഹഖാനി ഭീഷണി മുഴക്കുകയും, ജനങ്ങളോട് ആക്രമണത്തിന് ആഹ്വാനം ചെയ്തതെന്നും പോലീസ് പറഞ്ഞു. പെഷവാറിൽ നടന്ന ചടങ്ങില്‍ മലാലയെ ആക്രമിക്കാന്‍ അണികളോട് ആഹ്വാനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിനെ തുടര്‍ന്നാണ്‌ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, മത പുരോഹിതനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. 

മലാല പാകിസ്താനിലേക്ക് വരുമ്പോള്‍ താന്‍  അവര്‍ക്കെതിരെ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് മുഫ്തി സർദാർ അലി ഹഖാനി വീഡിയോയിലൂടെ പങ്കുവെച്ചത്. ഇത് രാഷ്ട്രത്തിന്‍റെ സമാധാനം തകര്‍ക്കുമെന്നും, അക്രമത്തിന് വഴിവെക്കുമെന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം വോഗ് മാഗസിനില്‍ വിവാഹത്തെക്കുറിച്ചുള്ള അഭിപ്രായം മലാല വ്യക്തമാക്കിയിരുന്നു. ആളുകള്‍ കല്യാണം കഴിക്കേണ്ടതിന്‍റെ ആവശ്യകത തനിക്ക് ഇനിയും മനസിലായിട്ടില്ല. ജീവിതത്തില്‍ ഒരു പങ്കാളിയെ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതൊരു പേപ്പറില്‍ ഒപ്പിട്ടാണോ സ്വീകരിക്കേണ്ടത്. ഈ കാര്യത്തോട് തനിക്ക് യോജിപ്പില്ലായെന്നും മലാല വോഗിന്‍റെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. 

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More