LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'അവര്‍ സംസാരിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കറോടാവും, എന്നോടല്ല'- ബിജെപിയിലേക്കില്ലെന്ന് സച്ചിന്‍ പൈലറ്റ്

ഡല്‍ഹി: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ബിജെപിയില്‍ ചേരില്ലെന്നും ആരുമായും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിനുപിന്നാലെ അടുത്തത് സച്ചിന്‍ പൈലറ്റാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചരണങ്ങള്‍ നടന്നിരുന്നു. സച്ചിന്‍ കോണ്‍ഗ്രസില്‍ അസ്വസ്തനാണെന്നും അദ്ദേഹം ബിജെപിയിലേക്ക് വരുമെന്നും ബിജെപി നേതാവ് റിത്ത ബഹുഗുണ ജോഷി പറഞ്ഞിരുന്നു.

'ഞാനും കേട്ടിരുന്നു. റിതാ ബഹുഗുണ ജോഷി സച്ചിനുമായി സംസാരിച്ചുവെന്ന്. ഒരുപക്ഷേ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായാവാം അവര്‍ സംസാരിച്ചിരിക്കുക. എന്നോട് സംസാരിക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടാകില്ല' സച്ചിന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരായ ജ്യോതിരാദിത്യ സിന്ധ്യയും ജിതിന്‍ പ്രസാദയും പാര്‍ട്ടി വിട്ടതോടെ അടുത്തതായി കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്നത് സച്ചിന്‍ പൈലറ്റാണെന്ന തരത്തില്‍ അഭ്യൂഹങ്ങളുയരുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും, സച്ചിന്‍ പൈലറ്റും തമ്മിലുളള പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കപ്പെടാത്തത് ഈ അഭ്യൂഹത്തിന്റെ തീവ്രത കൂട്ടി. ഇതിനുമുന്‍പ് സച്ചിന്‍ പാര്‍ട്ടി വിടുമെന്ന സാഹചര്യം വന്നപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം സച്ചിനുമായി ചര്‍ച്ചകള്‍ നടത്തുകയും അദ്ദേഹത്തെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More