LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജോർജ് ഫ്ലോയിഡിന്റെ കൊലപാതകം ചിത്രീകരിച്ച കൗമാരക്കാരിക്ക് പുലിറ്റ്സർ പ്രത്യേക പുരസ്കാരം

മാധ്യമപ്രവർത്തനത്തിനുള്ള ഈ വർഷത്തെ  പുലിറ്റ്സർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അമേരിക്കയിൽ ജോർജ്ജ് ഫ്ലോയിഡിന്‍റെ കൊലപാതകം  ചിത്രീകരിച്ച  കൗമാരക്കാരി ഡാർനെല്ല ഫ്രേസിയര്‍ പുലിറ്റ്‌സർ പ്രത്യേക പുരസ്കാരത്തിന് അർഹനായി. 2020 മെയ് 25 ന് ഫ്ലോയിഡിന്റെ കൊലപാത വാർത്ത പുറത്തുവിട്ട മിനിയാപൊളിസിലെ സ്റ്റാർ ട്രിബ്യൂണ്‍ മികച്ച ബ്രേക്കിം​ഗ് ന്യൂസിനുള്ള അവാർഡ് നേടി.  

ബോസ്റ്റൺ ഗ്ലോബിലെ മാറ്റ് റോച്ചിലിയോ, വെർണൽ കോൾമാൻ, ലോറ ക്രിമാൽഡി, ഇവാൻ അല്ലെൻ, ബ്രണ്ടൻ മക്കാർത്തി എന്നിവർ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിനുള്ള അവാർഡ് നേടി. അപകടകാരികളായ ട്രക്ക് ഡ്രൈവർമാരെയും, ഇവരെ നിയന്ത്രിക്കാൻ പരാജയപ്പെട്ട സർക്കാർ സംവിധാനത്തെയും കുറിച്ചുള്ള റിപ്പോർട്ടാണ് അവാർഡിന് അർഹമായത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രാദേശിക മാധ്യമ പ്രവർത്തനത്തിന് ദി ടമ്പ ബേ ടൈംസിന്റെ നീൽ ബേഡിയും കാത്‌ലീൻ മക്‌ഗ്രോറിയും അവാർഡിന് അർഹരായി. ഇന്റർനാഷണൽ റിപ്പോർട്ടിംഗ് അവാർഡ് ബസ് ഫീഡ് ന്യൂസിലെ മാധ്യമപ്രവർത്തകരായ മേഘ രാജഗോപാലൻ, അലിസൺ കില്ലിംഗ് ക്രിസ്റ്റോ ബുഷെക് എന്നിവർ നേടി. തമിഴ്നാട്ടിൽ വേരുകളുള്ള മാധ്യമ പ്രവർത്തകയാണ് മേഘ രാജ​ഗോപാൽ. 

മികച്ച എഡിറ്റോറിയലിന് ലോസ് ആഞ്ചൽ ടൈസിലെ ​റോബർട്ട് ​ഗ്രീനെ പുരസ്കാരം നേടി. ബ്രേക്കിം​ഗ് ഫോട്ടോ​ഗ്രാഫി പുരസ്കാരം  അസോസിയേറ്റഡ് പ്രസിലെ മാധ്യമ പ്രവർത്തകർക്കാണ് ലഭിച്ചത്. വിവിധ മേഖലകളിലെ മികവിന്  22 അവർഡുകളാണ് പ്രഖ്യാപിച്ചത്. ഏപ്രിൽ മാസത്തിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കേണ്ടിയിരുന്നത്. കൊവിഡ് സാഹചര്യത്തിൽ ജൂറി അം​ഗങ്ങളുടെ സൗകര്യം പരി​ഗണിച്ച് പുരസ്കാര പ്രഖ്യാപനം ജൂണിലേക്ക് മാറ്റുകയായിരുന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടക്കേണ്ട പുരസ്കാര വിതരണ ചടങ്ങും മാറ്റിവെച്ചിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More