LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജി-7 രാഷ്ട്രങ്ങള്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്; ചെറുകൂട്ടങ്ങളുടെ ആധിപത്യത്തിന്‍റെ കാലം കഴിഞ്ഞു

ലണ്ടന്‍: ജി-7 രാഷ്ട്രങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി ചൈന. ഒരു ചെറിയകൂട്ടം രാജ്യങ്ങള്‍ ലോകത്തിന്റെ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്ന കാലം കഴിഞ്ഞു. അവരുടെ ആധിപത്യത്തിന്റെ കാലം അവസാനിച്ചുവെന്ന് തിരിച്ചറിയണം. സമ്പത്ത്, വലിപ്പം, കരുത്ത് തുടങ്ങി എന്തിന്റെ പേരിലാകട്ടെ, ചെറുകൂട്ടം രാഷ്ട്രങ്ങള്‍ക്ക് ഇനി ആധിപത്യം ചെലുത്താനാവില്ല. ലോകത്തെ എലാ പ്രശ്നങ്ങളും കൂട്ടായി മാത്രമേ പരിഹരിക്കാനാവൂ - ബ്രിട്ടനിലെ ചൈനീസ് വക്താവിന്‍റെതാണ് പ്രസ്താവന. 

ചൈനക്കെതിരെ ഒന്നിച്ചുനീങ്ങണമെന്ന ജി-7 രാഷ്ട്രങ്ങളുടെ തീരുമാനത്തോടാണ് ചൈനയുടെ ശക്തമായ ഈ പ്രതികരണം. ലണ്ടനില്‍ നടക്കുന്ന സമ്മേളനത്തിലാണ് ജി-7 രാഷ്ട്രങ്ങള്‍ ഈ തീരുമാനം കൈകൊണ്ടത്. അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ജി-7. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലാണ് ചൈനക്കെതിരായ തീരുമാനം കൈകൊണ്ടത്. വികസ്വര രാഷ്ട്രങ്ങള്‍ക്ക് ഫണ്ട് നല്‍കി,ചൈനക്കെതിരെ കൂടെ നിര്‍ത്താനും സമ്മേളനം തീരുമാനമെടുത്തിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1990 കളോടെ പൂര്‍ത്തിയായ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും,തുടര്‍ന്ന് ക്രമാനുഗതം വളര്‍ന്നു മുന്നേറുന്ന ചൈനയുടെ സാമ്പത്തിക നിലയും, ആഗോള വിപണിയെ സ്വാധീനിക്കുന്ന വന്‍ ശക്തിയായി ചൈന മാറിക്കൊണ്ടിരിക്കുന്നതും ജി-7 രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന വിഷയങ്ങളാണ്. സമ്പന്ന രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ തങ്ങളുടെ നിലനില്‍പ്പിനെതന്നെ ബാധിക്കുന്ന വിധം ഏഷ്യന്‍ മേഖലയില്‍ നിന്ന് ചൈന ഉയര്‍ന്നുവരുന്നതിനേയാണ് സമ്പന്ന രാഷ്ട്രങ്ങള്‍ ഭയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ നിന്നുള്ള വികസ്വര രാഷ്ട്രങ്ങളെ തങ്ങളുടെ പാളയത്തിലേക്ക് കൊണ്ടുവന്നുകൊണ്ട് ചൈനീസ് സമ്പദ്വ്യവസ്ഥയെ  സമ്മര്‍ദ്ദപ്പെടുത്താനും ലോകതലത്തില്‍ ചൈനയുടെ ഇടപെടല്‍ ശേഷി കുറയ്ക്കാനുമാണ് ജി-7 രാഷ്ട്രങ്ങളുടെ നീക്കം. ഇത് മനസ്സിലാക്കിയാണ് ചൈന കൃത്യമായ പ്രതികരണം നടത്തിയിരിക്കുന്നത് 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More