LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആപ്പ് ഒഴിവാക്കി; നാളെ മുതല്‍ സംസ്ഥാനത്ത് മദ്യ വില്‍പ്പന ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യ വില്‍പ്പന ആരംഭിക്കും. ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയാണ് വില്‍പ്പന നടത്തുക. നേരിട്ട്  ഔട്ട്‌ലെറ്റിലെത്തി മദ്യം വാങ്ങാം. സാമൂഹിക അകലം പാലിച്ചായിരിക്കും മദ്യശാലകള്‍ വില്‍പ്പന നടത്തുക. ബെവ്ക്യൂ ആപ്പിന്‍റെ ചില പ്രായോഗിക പ്രശ്നങ്ങള്‍ വിലയിരുത്തിയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടിട്ടുള്ളത്.

കൊവിഡ്‌ രണ്ടാം ഘട്ട വ്യാപനം രൂക്ഷമായപ്പോള്‍ ഏപ്രില്‍ 26-നാണ് സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകള്‍ അടച്ചത്. സംസ്ഥാനത്ത് ലോക്ക് ഡൌണ്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തിലാണ് നാളെ മുതല്‍ മദ്യ ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. തിരക്ക് ഒഴിവാക്കാനായി മൊബൈല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക്‌ ചെയ്തുള്ള വില്‍പ്പനക്കാണ് സര്‍ക്കാര്‍ അനുവാദം നല്‍കിയത്. എന്നാല്‍ ആപ്പിന്‍റെ ചില പ്രായോഗിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നേരിട്ടുള്ള വില്‍പ്പന നാളെ മുതല്‍ ആരംഭിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ലോക്ക് ഡൌണ്‍ കാലത്ത് മദ്യ വില്‍പ്പനക്കായി ഉപയോഗിച്ച ആപ്പാണ് ബെവ്ക്യൂ. ഇത്തവണയും ഇത് പരീക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ആപ്പ്  പ്രവര്‍ത്തന സജ്ജമാകുവാന്‍ 5 ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് സോഫ്റ്റ്‌വെയര്‍ തയാറാക്കിയ ഫെയർകോഡ് ടെക്നോളജീസ് അറിയിച്ചിരിക്കുന്നത്. സെര്‍വര്‍ സ്പേസ്, പാര്‍സല്‍ വിതരണത്തിന് തയ്യാറുള്ള ബാറുകളുടെ വിവരങ്ങള്‍ ചേര്‍ക്കല്‍, മൊബൈല്‍ കമ്പനിയുമായി ഒടിപി സംബന്ധിച്ച് കരാര്‍ ഉണ്ടാക്കിയെടുക്കുക എന്നിവക്കെല്ലാം സമയം ആവശ്യമാണ്. ഈ പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ ആപ്പ് ഒഴിവാക്കിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More