LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കില്ല - കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍

ഡല്‍ഹി: കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍. ഏത് അര്‍ദ്ധരാത്രി വന്നാലും കര്‍ഷകരുമായി ചര്‍ച്ച ചെയ്യാന്‍ തയാറാണ് എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് തോമര്‍ പറഞ്ഞു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് കര്‍ഷകരുമായി സംസാരിക്കാന്‍ തയാറണെന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്.

ഏത് കാര്‍ഷികസംഘടനയോടും എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച നടത്താം എന്നാല്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെക്കുറിച്ചായിരിക്കണം ചര്‍ച്ച, നിയമങ്ങള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ചാവരുതെന്നും നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു. കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധരാണ് മോദി സര്‍ക്കാര്‍, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അര്‍ഹമായ വില ലഭിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ തലസ്ഥാന അതിര്‍ത്തികളില്‍ നടത്തുന്ന സമരം ഏഴ് മാസം പിന്നിട്ടു. കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെയും മഹാമാരിയെയും പ്രതിരോധിച്ചുകൊണ്ട് നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ സമരമവസാനിപ്പിക്കാനായി മുന്നോട്ടുവച്ച ഉപാധികളെല്ലാം കര്‍ഷകര്‍ തളളിയിരുന്നു. നിയമങ്ങളില്‍ ഭേദഗതികളാവാം എന്നാല്‍ പിന്‍വലിക്കില്ലെന്ന് തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More