LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൂടുതല്‍ നല്ലപിള്ള ചമയേണ്ട, ക്രിസ്റ്റ്യാനോയ്ക്കും പോഗ്ബയ്ക്കും മുന്നറിയിപ്പുമായി യുവേഫ

യൂറോ കപ്പ് ഫുട്‌ബോളില്‍ സ്‌പോണ്‍സര്‍മാരുടെ ഉത്പനങ്ങള്‍ക്കെതിരേ മുന്‍നിര താരങ്ങള്‍ പരോക്ഷമായി എതിര്‍പ്പു പ്രകടപ്പിച്ചതില്‍ താക്കീതുമായി യുവേഫ. താരങ്ങള്‍ സ്പോണ്‍സര്‍മാരെ അധിക്ഷേപിക്കുന്ന രീതിയില്‍ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത്തരം രീതികള്‍ക്കെതിരേ തക്കതായ നടപടി സ്വീകരിക്കാനുള്ള നിയമഭേദഗതികള്‍ ചെയ്യുമെന്നും യുവേഫ വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തിനിടെ മുന്നിലിരുന്ന കൊക്ക കോള ബോട്ടിലുകള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബിയര്‍ ബോട്ടിലുകള്‍ ഫ്രഞ്ച് താരം പോള്‍ പോഗ്ബയും മാറ്റിവച്ചതാണ് വിവാദത്തിനിടയാക്കിയത്. റൊണാള്‍ഡോയാണ് ആദ്യം ഇത്തരത്തില്‍ പെരുമാറിയത്. കൊക്കക്കോള ബോട്ടിലുകള്‍ മാറ്റിവച്ച ശേഷം ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നതിനു പകരം വെള്ളം കുടിക്കാന്‍ അദ്ദേഹം ഉപദേശിക്കുകയും ചെയ്തിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതു വൈറലായതിനു പിന്നാലെ ഓഹരി വിപണിയില്‍ കൊക്കക്കോള കമ്പനിയുടെ മൂല്യം നാലു ബില്യണ്‍ ഇടിയുകയും ചെയ്തു. അതിന്റെ അടുത്ത ദിവസമായിരുന്നു പോഗ്ബയുടെ പെരുമാറ്റം. ഇക്കുറി മുന്നിലിരുന്ന ഹെയ്‌നക്കന്‍ ബിയര്‍ ബോട്ടിലുകള്‍ക്കാണ് സ്ഥാനചലനമുണ്ടായത്. ഇസ്ലാം മതവിശ്വാസിയായ പോഗ്ബ തന്റെ ആരാധനാ വിശ്വാസം മുന്‍നിര്‍ത്തിയാണ് മദ്യക്കുപ്പികള്‍ക്കു മുന്നിലിരിക്കാന്‍ വിസമ്മതിച്ചത്.

എന്നാല്‍, താരങ്ങളുടെ ഇത്തരം ഇടപെടലുകള്‍ സ്പോണ്‍സര്‍ഷിപ്പിനെ ബാധിക്കുന്നതാണെന്നും ഇവര്‍ക്കെതിരേ ഇക്കാര്യത്തില്‍ ദേശീയ ഫെഡറേഷനുകള്‍ നടപടിയെടുക്കണമെന്നും യുവേഫ പറഞ്ഞു. ടൂര്‍ണമെന്റ് വിജയകരമായി നടത്താനും യൂറോപ്പിലെ ഫുട്ബോള്‍ വികസനത്തിനുമായി സ്പോണ്‍സര്‍മാരുടെ സഹായം ആവശ്യമുണ്ട്. അവരുമായുള്ള കരാര്‍ എല്ലാവരും ഓര്‍ത്തിരിക്കുന്നത് നല്ലതാണെന്നും യുവേഫ മുന്നറിയിപ്പ് നല്‍കി.

Contact the author

News Desk

Recent Posts

Sports Desk 11 months ago
Football

ബാഹ്യ ഇടപെടലും ചട്ടലംഘനവും; ഇന്ത്യയെ വിലക്കി ഫിഫ

More
More
Web Desk 3 years ago
Football

റൊണാള്‍ഡോയ്ക്ക് എതിരായ ലൈംഗികാതിക്രമ കേസ് കോടതി തള്ളി; പരാതിക്കാരിയുടെ അഭിഭാഷകര്‍ക്ക് ശിക്ഷ

More
More
Web Desk 3 years ago
Football

ഇന്നത്തെ രാവ് നമുക്ക് ആഹ്ളാദത്തിന്‍റെതാകട്ടെ; ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മമ്മൂട്ടി

More
More
Football

മെസിക്ക് കൊവിഡ് പകര്‍ത്തിയെന്നാരോപിച്ച് ഡി ജെയ്ക്ക് വധഭീഷണി

More
More
Sports Desk 3 years ago
Football

പെലെയെ പിന്നിലാക്കി ഛേത്രി; സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍

More
More
Web Desk 4 years ago
Football

മെസ്സി..മിശിഹായെ.. നേരം പുലരുമ്പോള്‍ കപ്പുമായി നീ നില്‍ക്കുന്നത് എനിക്ക് കണികാണണം - ജി. നന്ദഗോപന്‍

More
More