LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിലകുറഞ്ഞ സ്മാർട്ട് ഫോൺ 'ജിയോ നെക്സ്റ്റ്' പുറത്തിറക്കാനൊരുങ്ങി മുകേഷ് അംബാനി

​ഗൂ​ഗിളുമായ ചേർന്ന് വിലകുറഞ്ഞ മൊബൈല്‍  'ജിയോ ഫോൺ  നെക്സ്റ്റ്' പുറത്തിറക്കാനൊരുങ്ങി റിയലൻസ് ഇൻഡസ്ട്രീസ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക ജനറൽ ബോഡി യോ​ഗത്തിൽ മുകേഷ് അംബാനിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഈ വർഷം സെപ്റ്റംബർ 10 ന് ഈ സ്മാർട്ട് ഫോൺ പുറത്തിറങ്ങും. ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലുള്ള  സ്മാർട്ട് ഫോൺ ഏറ്റവും കുറഞ്ഞ വിലയിലാവും ഉപഭോക്താക്കൾക്ക് നൽകുക.

വോയ്‌സ് അസിസ്റ്റന്റ്, സ്‌ക്രീൻ ടെക്‌സ്റ്റ് റീഡിങ്ങ്, ലാങ്ങ്വേജ് ട്രാൻസിലേഷൻ ഉൾപ്പെടെയുള്ള സവിശേഷതകളും ജിയോഫോൺ നെക്സ്റ്റ് വാഗ്ദാനം ചെയ്യുന്നു. കാര്യക്ഷമമല്ലാത്ത 2 ജി സേവനങ്ങൾ ഉപയോ​ഗിക്കുന്ന 30 കോടി ജനങ്ങൾ ഇന്ത്യയിലുണ്ടെന്നും 4 ജി മൊബൈൽ ഫോണുകളുടെ വില ഇവർക്ക് താങ്ങാൻ കഴിയുന്നില്ലെന്നും അനിൽ അംബാനി പറഞ്ഞു. ​ഗൂ​ഗിളുമായി ചേർന്ന് ജനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ അടുത്ത തലമുറ ഫോണുകൾ ജിയോ നിർമിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.  ആഗോള ടെക്നോളജി ഭീമനും  ദേശീയ ടെക്നോളജി ചാമ്പ്യനുമാണ് പുതിയ സംരഭത്തിന്റെ പിന്നിൽ പ്രവർത്തികുന്നത്. ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിലും ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്‌ഫോൺ ആയിരിക്കും ജിയോ നെക്സ്റ്റ്-അംബാനി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2 ജിയിൽ നിന്ന് 4 ജി കണക്റ്റിവിറ്റിയിലേക്ക് അപ്‌ഗ്രേഡുചെയ്യാൻ കഴിയുന്ന രീതിയിലാണ് ജിയോഫോൺ നെക്സ്റ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ജിയോയ്‌ക്കായി ​ഗൂ​ഗിൾ പ്രത്യേക ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം നിർമിക്കും. കഴിഞ്ഞ വർഷം ജൂലൈയിൽ ​ഗൂ​ഗിൾ ജിയോയി 33,737 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഗൂഗിളിന്റെ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ട് പദ്ധതിയുടെ ഭാഗമായാണ് നിക്ഷേപം നടത്തിയത്. 

ജിയോ ഉപയോക്താക്കൾക്കായി  ഹാൻഡ്‌സെറ്റുകൾ മുമ്പും നിർമിച്ചിരുന്നു. 2017 ജൂലൈയിൽ പുറത്തിറക്കിയ   4 ജി കണക്റ്റിവിറ്റിയുള്ള സ്മാർട്ട്  ഫോൺ  വിപണിയിൽ പരാജയപ്പെട്ടു. 

Contact the author

Web Desk

Recent Posts

National Desk 3 years ago
Business

ഐ ടി ജോലി ഉപേക്ഷിച്ച് കഴുതപ്പാല്‍ വില്‍ക്കുന്ന യുവാവിന് 17 ലക്ഷം രൂപയുടെ ഓര്‍ഡര്‍

More
More
Web Desk 3 years ago
Business

ബൈക്ക് സ്നേഹികളുടെ നൊസ്റ്റാള്‍ജിയ-'യെസ്ഡി റോഡ്‌സ്റ്റര്‍' വീണ്ടും വിപണിയില്‍

More
More
Business Desk 3 years ago
Business

ടാറ്റ സൈനിക വിമാന നിർമ്മാണത്തിലേക്ക്; എയർബസുമായി കരാർ ഒപ്പിട്ടു

More
More
Business Desk 4 years ago
Business

ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കൽ: റിലയൻസ് ​ഗ്രൂപ്പിനെതിരെ ആമസോണിന് സുപ്രീം കോടതിയിൽ ജയം

More
More
Business Desk 4 years ago
Business

ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടൽ ബ്രാൻഡ് എന്ന അംഗീകാരം ഇന്ത്യൻ കമ്പനിക്ക്

More
More
Web Desk 4 years ago
Business

സിമന്റ് വില 500 കടക്കും; നിര്‍മ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുന്നു

More
More