LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടൽ ബ്രാൻഡ് എന്ന അംഗീകാരം ഇന്ത്യൻ കമ്പനിക്ക്

ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടൽ ബ്രാൻഡായി താജ് ഹോട്ടൽസിനെ തെരഞ്ഞെടുത്തു. ലോകത്തെ പ്രമുഖ ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസിയായ ബ്രാൻഡ് ഫിനാൻസാണ് താജിനെ തെരഞ്ഞെടുത്തത്.  ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടേതാണ് താജ് ഹോട്ടൽസ്.  ലോകത്തെ ഏറ്റവും മൂല്യമുള്ളതും ശക്തവുമായ ബ്രാൻഡ് എന്ന ബ്രാൻഡ് ഫിനാൻസിന്റെ അം​ഗീകാരമാണ് താജിന് ലഭിച്ചത്. 

കോർപ്പറേറ്റ് പ്രശസ്തി, ലോകോത്തര കസ്റ്റമർ സർവീസ് എന്നിവയ്‌ക്കായുള്ള AAA റേറ്റിം​ഗാണ് താജിന് ലഭിച്ചത്.  ബ്രാൻഡ് ദൃഢതാ സൂചികക്ക് 100 ൽ 89.3 മാർക്കും ലഭിച്ചു. 

ആഗോള തലത്തിൽ ലഭിച്ച അം​ഗീകാരം ഇന്ത്യൻ ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് അഭിമാനമാണെന്ന് ഇന്ത്യൻ ഹോട്ടൽ കമ്പനി മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പുനീത് ചട്വാൾ പറഞ്ഞു.  ലോകത്തെ ഏറ്റവും ശക്തമായ ഹോട്ടൽ ബ്രാൻഡായി താജ് തെരഞ്ഞെടുത്തത് ഉപഭോ​ക്താക്കൾ  അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോകത്തിലെ ഏറ്റവും ശക്തമായ ഹോട്ടൽ ബ്രാൻഡായി താജിനെ പ്രഖ്യാപിച്ചതി സന്തുഷ്ടരാണെന്ന് ബ്രാൻഡ് ഫിനാൻസ് സിഇഒ ഡേവിഡ് ഹെയ് പറഞ്ഞു. ഒരു നൂറ്റാണ്ടിന്‍റെ പാരമ്പര്യവും ഇന്ത്യൻ ആതിഥ്യമര്യാദയും പരിപാലിക്കാൻ താജിന് കഴിഞ്ഞതിനുള്ള അം​ഗീകാരമാണ് ഇതെന്നും ഹെയ് അഭിപ്രായപ്പെട്ടു.   

Contact the author

Business Desk

Recent Posts

National Desk 3 years ago
Business

ഐ ടി ജോലി ഉപേക്ഷിച്ച് കഴുതപ്പാല്‍ വില്‍ക്കുന്ന യുവാവിന് 17 ലക്ഷം രൂപയുടെ ഓര്‍ഡര്‍

More
More
Web Desk 3 years ago
Business

ബൈക്ക് സ്നേഹികളുടെ നൊസ്റ്റാള്‍ജിയ-'യെസ്ഡി റോഡ്‌സ്റ്റര്‍' വീണ്ടും വിപണിയില്‍

More
More
Business Desk 3 years ago
Business

ടാറ്റ സൈനിക വിമാന നിർമ്മാണത്തിലേക്ക്; എയർബസുമായി കരാർ ഒപ്പിട്ടു

More
More
Business Desk 4 years ago
Business

ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കൽ: റിലയൻസ് ​ഗ്രൂപ്പിനെതിരെ ആമസോണിന് സുപ്രീം കോടതിയിൽ ജയം

More
More
Web Desk 4 years ago
Business

വിലകുറഞ്ഞ സ്മാർട്ട് ഫോൺ 'ജിയോ നെക്സ്റ്റ്' പുറത്തിറക്കാനൊരുങ്ങി മുകേഷ് അംബാനി

More
More
Web Desk 4 years ago
Business

സിമന്റ് വില 500 കടക്കും; നിര്‍മ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുന്നു

More
More