LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ചുംബനം; ബ്രിട്ടനില്‍ ആരോഗ്യമന്ത്രി രാജി വച്ചു

ലണ്ടന്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സഹപ്രവര്‍ത്തകയെ ചുംബിച്ച് വിവാദത്തിലായ ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് രാജി വച്ചു. ദി സണ്‍ പത്രമാണ്  വിവാദ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടത്. സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ആരോഗ്യമന്ത്രിക്കെതിരെ വന്‍ വിമര്‍ശനങ്ങളുയര്‍ന്നുവരികയും ചെയ്ത സാഹചര്യത്തിലാണ് രാജി. ഹാന്‍കോക്ക് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് രാജിക്കത്ത്  രാജിക്കത്ത് കൈമാറി.

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിരന്തരം ആഹ്വാനം ചെയ്യുന്നയാളാണ് മാറ്റ് ഹാന്‍കോക്ക്. ബ്രിട്ടനില്‍ കുടുംബാംഗങ്ങളല്ലാത്തവരെ ആലിംഗനം ചെയ്യുന്നതിനും വീടിനു പുറത്ത് ആളുകളുമായി അടുത്തിടപഴകുന്നതിനും നിയന്ത്രണങ്ങളുളള സാഹചര്യത്തില്‍ സഹപ്രവര്‍ത്തക ജീന കൊളാഞ്ചലോയെ ചുംബിച്ചതാണ് മന്ത്രിയുടെ രാജിയില്‍ കലാശിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുന്‍ ധനമന്ത്രി സാജിദ് ജാവിദ്  ആരോഗ്യവകുപ്പിന്റെ ചുമതലയേറ്റെടുത്തു. ജൂണ്‍ 21-ന് ബ്രിട്ടനില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താനിരിക്കുകയായിരുന്നു. എന്നാല്‍ രാജ്യത്ത് ഡെല്‍ട്ട വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More