LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉത്തർപ്രദേശിൽ കോൺ​ഗ്രസ് ഉൾപ്പെടെ ആരുമായും സഖ്യമില്ലെന്ന് മായാവതി

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസാഭാ തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി പ്രസിഡന്റ് മായാവതി. അസദുദ്ദീൻ ഒവൈസിയുടെ  എഐഐഎമ്മുമായി സഖ്യമുണ്ടാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന മാധ്യമ വാർത്തകൾ മായാവതി നിഷേധിച്ചു. പഞ്ചാബിൽ  ശിരോമണി അകാലിദളുമായി ബിഎസ്പി  സഖ്യമുണ്ടാക്കിയതായി മായാവതി സ്ഥീരികരിച്ചു. 117 മണ്ഡലങ്ങളിൽ ഇരു പാർട്ടികളും സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. 97 സീറ്റുകളിൽ എസ്എഡിയും 20 സീറ്റുകളിൽ ബിഎസ്പിയും  മത്സരിക്കും- മായവതി ട്വിറ്ററിലൂടെ വ്യക്തമാക്കി.

യുപിയിൽ  നിയമസഭാ തെരഞ്ഞെടുപ്പിൽ എ‌ഐ‌ഐ‌എമ്മും ബി‌എസ്‌പിയും ഒരുമിച്ച് മത്സരിക്കുമെന്ന ചില വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത് അടിസ്ഥാനരഹിതമാണെന്നും ബിഎസ്പി നേതാവ് വ്യക്തമാക്കി. യുപി, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരു പാർട്ടിയുമായും സഖ്യത്തിൽ മത്സരിക്കില്ല. ഇവിടങ്ങളിൽ ബിഎസ്പി ഒറ്റക്ക് മത്സരിക്കും- മായാവതി ട്വീറ്റ് ചെയ്തു.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസുമായോ  ബിഎസ്പിമായോ സഖ്യം ഉണ്ടാക്കില്ലെന്ന് നേരത്തെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാ​ദവ് വ്യക്തമാക്കിയിരുന്നു. മറിച്ച്, സമാന ചിന്താഗതിക്കാരായ ചെറിയ പാർട്ടികളുമായി സഖ്യമുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.   വലിയ പാർട്ടികളുമായി സഖ്യം ഉണ്ടാക്കിയതിന്റെ അനുഭവം നല്ലതല്ല. അതിനാൽ വലിയ പാർട്ടികളുമായി സഖ്യം ഉണ്ടാക്കില്ലെന്നും അഖിലേഷ് പറഞ്ഞു. ഉത്തർപ്രദേശിൽ ആകെയുള്ള  403 സീറ്റുകളിൽ 300 എണ്ണമാണ് സമാജ്‌വാദി പാർട്ടി ലക്ഷ്യമിടുന്നത്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അഖിലേഷ് യാദവ് പറഞ്ഞു.

Contact the author

Web desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More