LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'മോഹൻലാലില്‍ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഒട്ടും പ്രതീക്ഷിച്ചില്ല' - ആനി ശിവ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ഫേസ്ബുക്കിൽ അഭിനന്ദിച്ച് പോസ്റ്റിട്ടത് സർപ്രൈസായെന്ന് സോഷ്യൽമീഡിയയിൽ വൈറലായ എസ് ഐ ആനി ശിവ. 'എനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് മോഹൻലാൽ. അദ്ദേഹത്തിൽ നിന്ന് ഇങ്ങനെ ഒരു പ്രതികരണം ഒട്ടും പ്രതീക്ഷിച്ചില്ല. വളരെ സന്തോഷമുണ്ട്'- ആനി ശിവ പറഞ്ഞു. 'ട്വന്റിഫോര്‍ ന്യൂസിനോട്' സംസാരിക്കുകയായിരുന്നു അവര്‍.

നിശ്ചയദാർഢ്യം കൊണ്ട് നേടിയെടുത്ത വിജയമാണ് ആനിയുടേതെന്നും ഒരുപാട് സ്വപനങ്ങൾക്ക് ഈ വിജയം പ്രചോദനമാകട്ടെ എന്നുമായിരുന്നു മോഹന്‍ലാലിന്‍റെ അഭിനന്ദന സന്ദേശം. 

ഏറെ പ്രതിസന്ധികളെ മറികടന്ന് ജീവിതം എത്തിപ്പിടിച്ച ആളാണ് ആനി ശിവ. 2007ൽ പ്രണവിവാഹത്തെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്ന ആനി, ഭർത്താവ് ഉപേക്ഷിച്ച ശേഷം ഒൻപത് മാസം പ്രായമായ കുഞ്ഞുമായി വീട്ടിൽ തിരികെയെത്തിയിരുന്നു. എന്നാൽ അച്ഛൻ സ്വീകരിക്കാൻ തയാറായില്ല. അമ്മൂമ്മയാണ് അഭയം നൽകിയത്. 2009 ലാണ് വിവാഹ ബന്ധം അവസാനിപ്പിച്ചത്. തുടർന്ന് ജീവിക്കാൻ വേണ്ടി പല ജോലികളും ചെയ്തു. അതിനിടെയാണ് എസ്.ഐ പരീക്ഷയ്ക്ക് പരിശീലിക്കുന്നത്. ദിവസം 20 മണിക്കൂർ വരെ പഠിക്കുമായിരുന്നുവെന്നും കൃത്യമായി പരിശീലിച്ചിരുന്നുവെന്നും ആനി ഒരു അഭിമുഖത്തിൽ പറഞ്ഞു. വർക്കലയിൽ എസ്.ഐ ആയി ജോലിയിൽ പ്രവേശിച്ച ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വൈറലായതോടെ ആനിയെ ജനം ഏറ്റെടുക്കുകയായിരുന്നു.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More