LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പെണ്‍സുഹൃത്തുക്കളോട് മനസ് തുറന്നാല്‍ ആയുസ് കൂടുമെന്ന് പഠനം

തിരക്കു പിടിച്ച കാലഘട്ടത്തില്‍ തുറന്ന് പറച്ചിലുകള്‍ക്ക് സ്ഥാനം കുറഞ്ഞ് വരികയാണ്. എന്നാല്‍ പുതിയ പഠനം വ്യക്തമാക്കുന്നത് പെണ്‍സുഹൃത്തുക്കളോട് മനസ് തുറന്ന് സംസാരിച്ചാല്‍ ആയുസ് കൂടുമെന്നാണ്. ബെക്ക്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഗവേഷകരാണ് പുതിയ പഠനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സൗഹൃദ സംഭാഷണങ്ങള്‍ പ്രായമായ സ്ത്രീകളിലും, യുവതികളിലും കോര്‍ട്ടിസോള്‍ ഹോര്‍മോണില്‍ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. 

അതിനാല്‍ പെണ്‍സുഹൃത്തുക്കളോട് എപ്പോഴും സംസാരിക്കുന്ന സ്ത്രീകള്‍ക്ക് സ്‌ട്രെസ് ഹോര്‍മോണ്‍ കുറയും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നവര്‍ക്ക് ആയുസ് കൂടുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. അതിന്‍റെ പ്രധാന കാരണം സ്‌ട്രെസ് കുറയുന്നു എന്നതാണ്. 'എന്തിനാണ് സുഹൃത്തുക്കള്‍ 'എന്ന വിഷയത്തിലാണ് ഗവേഷണം ആരംഭിച്ചത്. 'ജേണല്‍ ഓഫ് വിമന്‍ ആന്‍ഡ് ഏജിങ്ങിലാണ്' പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബെക്ക്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഗവേഷകര്‍ 32 സ്ത്രീകളെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. ഓരോ സ്ത്രീകളെയും അപരിചിതരായ സ്ത്രീകളോടൊപ്പം സംസാരിക്കാന്‍ അയക്കുകയും അതിന് ശേഷം സുഹൃത്തുകള്‍ക്കൊപ്പവും സമയം ചെലവിടാന്‍ അനുവദിക്കും. എന്നാല്‍ പ്രായമായ സ്ത്രീകള്‍ക്ക് അപരിചിതരായ വ്യക്തികളോട് സൗഹൃദത്തിലാകാന്‍ സാധിക്കുന്നില്ല. എന്നാല്‍ യുവതികള്‍ക്ക് അപരിചിതരെ വേഗം സുഹൃത്തുക്കളാക്കി മാറ്റാന്‍ സാധിക്കുകയും ചെയ്തു. ഇതോടൊപ്പം സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കുന്നത് കോര്‍ട്ടിസോള്‍ ഉത്പാദനത്തെ കുറക്കുന്നതായും പഠനം കണ്ടെത്തി. 

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More