LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വവര്‍ഗ വിവാഹം അംഗീകരിച്ച് മെത്തഡിസ്റ്റ് ചര്‍ച്ച്‌

സ്വവര്‍ഗ വിവാഹം അംഗീകരിച്ച് ബ്രിട്ടനിലെ ഏറ്റവും വലിയ ക്രിസ്തീയ മതവിഭാഗമായ മെത്തഡിസ്റ്റ് ചര്‍ച്ച്. ബുധനാഴ്ച്ച നടന്ന മെത്തഡിസ്റ്റ് കോണ്‍ഫറന്‍സില്‍ വിവാഹത്തിന്റെ നിര്‍വചനം മാറ്റുന്ന തീരുമാനത്തിന് അനുകൂലമായി വോട്ട് ചെയ്തത് 254 പേരാണ് എതിര്‍ത്തത് വെറും 46 പേര്‍. പുരുഷനും സ്ത്രീയ്ക്കും വിവാഹിതരാവാം എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിര്‍വചനം. എന്നാല്‍ ഇപ്പോള്‍ അത് ഏത് രണ്ട് വ്യക്തികള്‍ക്കും എന്നായി മാറിയിരിക്കുകയാണ്. പളളിയിലെ ആദ്യ സ്വവര്‍ഗ്ഗ വിവാഹം ശരത്കാലത്ത് നടക്കുമെന്നാണ് പളളി അധികാരികള്‍ പ്രതീക്ഷിക്കുന്നത്.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും റോമന്‍ കാത്തലിക്‌സും ഇതുവരെ സ്വവര്‍ഗാനുരാഗത്തെ അംഗീകരിച്ചിട്ടില്ല എന്നാല്‍ യുണൈറ്റഡ് റിഫോംസ് ചര്‍ച്ച്, ക്വാക്കേഴ്‌സ്, സ്‌കോട്ടിഷ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് എന്നീ സഭകള്‍ സ്വവര്‍ഗാനുരാഗത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ നാലാമത്തെ ക്രിസ്ത്യന്‍ വിഭാഗമാണ് മെത്തഡിസ്റ്റുകള്‍. നാലായിരത്തിലധികം പളളികളിലായി 1,64,000 അംഗങ്ങളാണുളളത്.

2019 -ലെ മെത്തഡിസ്റ്റ് കോണ്‍ഫറന്‍സില്‍ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു പിന്നീട് അത് പ്രാദേശിക സഭായോഗങ്ങളുടെ അംഗീകാരത്തിനായി വിടുകയായിരുന്നു. 30 പ്രാദേശിക സഭായോഗങ്ങളില്‍ ഒന്നൊഴികെ എല്ലാവരും ഈ മാറ്റത്തിന് അനുകൂലമായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തീരുമാനം നീതിയുടെ പാതയിലേക്കുളള സുപ്രധാന നടപടിയാണെന്ന് ഡിഗ്നിറ്റി ആന്‍ഡ് വര്‍ത്ത് ക്യാംപെയ്ന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സാം മക്ബ്രാറ്റ്‌നി അഭിപ്രായപ്പെട്ടു. എല്‍. ജി. ബി. ടി. ക്യൂ ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയാനും അംഗീകരിക്കാനും ഈ മുന്നേറ്റവുമായി സഹകരിച്ച മെത്തഡിസ്റ്റുകളോട് ഞങ്ങള്‍ നന്ദിയുളളവരാണ്. എന്നാല്‍ ഈ തീരുമാനത്തെ അംഗീകരിക്കാത്തവരും ഇനിയും സഭയോട് സഹകരിച്ച് പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം പറഞ്ഞു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More