LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി; ഷെയിം വിളികളുമായി പ്രതിപക്ഷം

മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11- മണിക്കായിരുന്നു സത്യപ്രതിജ്ഞ നടന്നത്. ഷെയിം വിളികളുമായി പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുകയും കോണ്‍ഗ്രസ് സഭ വിട്ടിറങ്ങുകയും ചെയ്തു. എംപി സ്ഥാനം ഏറ്റെടുത്തതിനെക്കുറിച്ചുള്ള വിവാദങ്ങൾക്ക് സത്യപ്രതിജ്ഞയ്ക്ക് ശേഷം മറുപടി നൽകുമെന്ന് ഗൊഗോയ് പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി വിരമിച്ച രഞ്ജന്‍ ഗൊഗോയ്, വിരമിച്ച ശേഷം രാജ്യസഭാ അംഗമാകുന്ന ആദ്യത്തെ ചീഫ് ജസ്റ്റിസ് ആണ്.

അതേസമയം, രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാ അംഗമായി നാമനിദ്ദേശം ചെയ്ത നടപടിയെ വിമര്‍ശിച്ചുകൊണ്ട് നിയമരംഗത്തുള്ളവരും മുന്‍ ന്യായാധിപന്മാരും രാഷ്ട്രീയ പാര്‍ട്ടികളും നേരത്തേതന്നെ രംഗത്തെത്തിയിരുന്നു. രാജ്യസഭാംഗത്വം നൽകിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടിട്ടുമുണ്ട്. 2018 ഒക്ടോബര്‍ മൂന്നു മുതല്‍ 2019 നവംബര്‍ 17 വരെയാണ് ഇദ്ദേഹം സുപ്രിംകോടതി ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചിരുന്നത്. ഇക്കാലയളവിലാണ് ബാബരി മസ്ജിദ്, റഫേല്‍ ഇടപാട്, ശബരിമല യുവതീപ്രവേശനം തുടങ്ങിയ സുപ്രധാന വിധികള്‍ കോടതി പുറപ്പെടുവിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More