LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒരാനയ്ക്ക് പ്രതിദിനം 8000 രൂപയുടെ മരുന്ന്; കോട്ടൂരിലെ ആനകള്‍ക്ക് പ്രത്യേക ചികിത്സ

തിരുവനന്തപുരം: വൈറസ് ബാധ കണക്കിലെടുത്ത് കോട്ടൂര്‍ ആനപരിപാലക കേന്ദ്രത്തില്‍ പ്രതിരോധ ചികിത്സ തുടങ്ങി. ഒരു ആനയുടെ പ്രതിദിന ചികിത്സയ്ക്ക് 8000 രൂപയാണ് ആവശ്യമായി വരുന്നത്. പതിനഞ്ച് ആനകള്‍ക്കായി ഒന്നേകാല്‍ ലക്ഷം രൂപയുടെ മരുന്ന് വേണ്ടിവരുന്നുണ്ടെന്നും പണമല്ല ആനകളുടെ ആരോഗ്യമാണ് പ്രധാനമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ അര്‍ജുന്‍ എന്നും ശ്രീക്കുട്ടി എന്നും പേരുളള രണ്ട് ആനക്കുട്ടികളാണ് എലിഫന്റ് 'എന്‍ഡ്രോതെലിയോട്രോപ്പിക് ഹെര്‍പ്പിസ് വൈറസ്' ബാധിച്ചതുമൂലം മരണമടഞ്ഞത്.

പത്ത് വയസില്‍ താഴെയുളള ആനകള്‍ക്ക് രോഗം ബാധിച്ചാല്‍ രക്ഷപ്പെടാനുളള സാധ്യത വളരെ കുറവാണ്. കോട്ടൂരിലെ 15 ആനകളില്‍ 9 എണ്ണവും പത്തില്‍ താഴെ പ്രായമുളളവയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് എല്ലാ ആനകള്‍ക്കും പ്രതിരോധ ചികിത്സ നല്‍കുന്നത്. 'ഫാം സൈക്ലോവിര്‍' എന്ന മരുന്നാണ് കുട്ടിയാനകള്‍ക്ക് നല്‍കുന്ന മരുന്നുകളില്‍ പ്രധാനം. ആനകളില്‍ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് പടരില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവില്‍ മൂന്ന് ആനകള്‍ക്കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് എന്നാല്‍ അവ മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ട്. പരിപാലനകേന്ദ്രങ്ങളില്‍ കഴിയുന്ന ജീവികള്‍ക്ക് നല്‍കേണ്ട ചികിത്സയും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച് അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ച പ്രോട്ടോക്കോള്‍ പ്രകാരമാണ് കോട്ടൂരിലും പ്രതിരോധ ചികിത്സ നല്‍കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More