LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ. എം. ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചു

കോഴിക്കോട്: അനധികൃത സ്വത്ത്‌ സമ്പാദന കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവും, മുന്‍ എംഎല്‍എയുമായ കെ. എം. ഷാജിയെ വിജിലന്‍സ്  ചോദ്യം ചെയ്തു. കോഴിക്കോട് ഓഫീസിലാണ് ഷാജി ചോദ്യം ചെയ്യലിന് ഹാജരായത്. വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് കെ. എം. ഷാജിയുടെ വീട് അളന്നിരുന്നു. ഇതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. മൂന്നാം തവണയാണ് വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തുന്നത്. 

മൂന്നര മണിക്കൂര്‍  നേരം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷാജിയെ വിട്ടയച്ചത്. നേരത്തെ സമര്‍പ്പിച്ച രേഖകളും, മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടന്നാണ് വിജിലന്‍സ് വ്യക്തമാക്കിയത്. ഇക്കാര്യങ്ങളും വിജിലന്‍സ് ചോദിച്ചറിഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കെ. എം. ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷത്തോളം രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു. ഹയർസെക്കണ്ടറി സ്കൂൾ അനുവദിക്കുന്നതിന് 25 ലക്ഷം കോഴവാങ്ങിയെന്ന കേസിൽ കെ. എം. ഷാജി എംഎൽഎ വിജിലൻസ് നേരത്തെയും ചോദ്യം ചെയ്തിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More