LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശ്രീരാം വെങ്കിട്ടരാമന് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ. എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമന് പുതിയ നിയമനം. ആരോഗ്യവകുപ്പില്‍ കൊവിഡ് ഡാറ്റാ മാനേജ്‌മെന്റിന്റെ നോഡല്‍ ഓഫീസറായാണ് ശ്രീരാമിനെ നിയമിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ആകെയുളള കൊവിഡ് രോഗികളുടെ എണ്ണം, ഓക്‌സിജന്‍, കിടക്കകള്‍, വെന്റിലേറ്ററുകളുടെ സൗകര്യം തുടങ്ങിയ ആഴ്ച്ചയില്‍ വിശകലനം ചെയ്യുക എന്നതാണ് നോഡല്‍ ഓഫീസറുടെ ചുമതല. ജില്ലാ സംസ്ഥാന തലങ്ങളില്‍ ഇതുപരിശോധിക്കാന്‍ സംഘങ്ങളുണ്ട് അവരെ നിയന്ത്രിക്കുകയാണ് ശ്രീരാം വെങ്കിട്ടരാമന്റെ ചുമതല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2019 ഓഗസ്റ്റ് മൂന്നിന് ശ്രീരാം വെങ്കിട്ടരാമന്‍ മദ്യപിച്ചോടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ കാര്‍ താനല്ല കൂടെയുണ്ടായിരുന്ന വഫ ഫിറോസ് എന്ന സുഹൃത്താണ് ഓടിച്ചതെന്നായിരുന്നു ശ്രീരാമിന്റെ മൊഴി. കേസിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ശ്രീരാമിനെ 2020 മാര്‍ച്ചിലാണ് സര്‍ക്കാര്‍ തിരിച്ചെടുക്കുന്നത്. ഇയാളെ ആരോഗ്യവകുപ്പ് സെക്രട്ടറിയാക്കിയത് വന്‍ വിവാദമായിരുന്നു. തമിഴ്‌നാട്ടിലേക്ക് തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചപ്പോഴും പ്രതിഷേധത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചുവിളിക്കേണ്ടി വന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More