LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കിറ്റക്‌സിന്റേത് കേരളത്തെ അപമാനിക്കാനുളള ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന കിറ്റക്‌സ് എംഡിയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റക്‌സിന്റെത് കേരളത്തെ അപമാനിക്കാനുളള ആസൂത്രിത നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു. വസ്തുതകള്‍ക്ക് നിരക്കാത്ത വാദങ്ങളാണ് ഉയര്‍ന്നുവന്നത്. കേരളം നിക്ഷേപസൗഹൃദമല്ലെന്നതൊക്കെ പണ്ട് പറഞ്ഞുപരത്തിയ കാര്യങ്ങളാണ്. ഇപ്പോള്‍ കേരളത്തെക്കുറിച്ച് അറിയുന്ന എല്ലാവരും കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീതി ആയോഗ് സുസ്ഥിര വികസന സൂചികയില്‍ ഒന്നാമതാണ് കേരളം. വ്യവസായ നേട്ടമാണ് കേരളത്തെ ഒന്നാമതെത്തിച്ചത്. നിയമവും ചട്ടവും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പരാതികള്‍ വന്നാല്‍ അത് പരിശോധിക്കും. അതിനെ വേട്ടയാടലായി കാണേണ്ട കാര്യമില്ല. ആരെയും വേട്ടയാടാന്‍ സര്‍ക്കാര്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് കിറ്റക്‌സ് എം. ഡി. സാബു ജേക്കബ്. ആരോപിച്ചിരുന്നു. ഞാന്‍ സ്വന്തമായിട്ട് പോകുന്നതല്ല എന്നെ ആട്ടിയോടിച്ചതാണ്. ചവിട്ടി പുറത്താക്കിയതാണ്. ഇനി ഒരു വ്യവസായിക്കും ഇതുപോലെ ഒരു അനുഭവമുണ്ടാകരുത്. പതിനായിരങ്ങള്‍ക്കു ജോലി നല്‍കുക എന്നത് വലിയ സ്വപ്‌നമായിരുന്നു. ജീവന്‍ പണയം വച്ചും ബിസിനസ് ചെയ്യുന്നവര്‍ എന്താണ് ചെയ്യുക' സാബു ജേക്കബ് ചോദിച്ചു.

ഇത് തന്റെ മാത്രം പ്രശ്‌നമല്ല മലയാളികളുടെ പ്രശ്‌നമാണ്. ഇവിടെ പഠിച്ചിറങ്ങുന്ന യുവാക്കളുടെ പ്രശ്‌നമാണ്. സര്‍ക്കാരിന്റെ ചിന്താഗതി മാറിയില്ലെങ്കില്‍ കേരളം വലിയ ആപത്തിലേക്ക് പോകും. ഈ നാട്ടില്‍ താന്‍ 35000 കോടി നിക്ഷേപിക്കുന്നുവെന്നുപറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ല എന്നാല്‍ 9 സംസ്ഥാനങ്ങളില്‍ നിന്നും മുഖ്യമന്ത്രിമാരും വ്യവസായികളും തന്നെ വിളിച്ചു. ലോകം മാറി., നമ്മുടെ അന്യസംസ്ഥാനങ്ങളും മാറി. പക്ഷേ കേരളം ഇന്നും 50 വര്‍ഷം പുറകിലാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More