LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നാളെ വിശ്വാസം തെളിയിക്കണം - കമല്‍നാഥിനോട്‌ സുപ്രീം കോടതി

ഭോപ്പാല്‍ : നാളെ സഭയില്‍ വിശ്വാസം തെളിയിക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനോട്‌ സുപ്രീം കോടതി. നാളെ (വെള്ളി) വൈകീട്ട് 5 - മണിക്ക് മുന്‍പായി വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച പ്രകൃയകള്‍ മധ്യപ്രദേശ് നിയമസഭ പൂര്‍ത്തീകരിക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. അടിയന്തിരമായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പൃഥ്വിരാജ് ചൌഹാന്‍റെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്.

ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശത്തോടെ പ്രതിസന്ധി തുടരുന്ന മധ്യപ്രദേശില്‍ 22 എംഎല്‍എമാരേയാണ്  ബംഗുലുരുവിലുള്ള റിസോട്ടില്‍ താമസിപ്പിച്ചിരുന്നത്. ജ്യോതിരാദിത്യയുടെ പക്ഷത്തുള്ളവരെയാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുക എന്ന ലക്ഷ്യത്തോടെ ബംഗുലുരുവിലേക്ക്  മാറ്റിയത്. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിനു 120 -ഉം ബിജെപിക്ക് 107-ഉം എംഎല്‍എമാരാണ് ഉള്ളത്. സര്‍ക്കാരിന് കേവല ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 116- എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്‌. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജി കത്ത് നല്‍കിയ 22   എംഎല്‍എമാരുടെ രാജി സ്വീകരിക്കുകയാണെങ്കില്‍ സഭയുടെ അംഗബലം 206- ആയി ചുരുങ്ങും. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ 107 സീറ്റുള്ള ബിജെപി ഭരണം പിടിക്കാനാണ് സാധ്യത. അതേസമയം ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതോടെ വിമത എംഎല്‍എമാരില്‍ പലരും സിന്ധ്യയില്‍ നിന്ന് അകന്നതായി വാര്‍ത്തകളുണ്ട്. 





Contact the author

national desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More