LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മഹാരാഷ്ട്ര ബിജെപിയില്‍ കൂട്ടരാജി

മഹാരാഷ്ട്രാ ബിജെപിയില്‍ കൂട്ടരാജി. കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ ബിജെപി എംപി പ്രീതം മുണ്ടെയെ ഒഴിവാക്കിയതാണ് പാര്‍ട്ടിയിലെ കൂട്ടരാജിക്ക് കാരണം. ബീഡ് ജില്ലയിലെ 14 പാര്‍ട്ടി ഭാരവാഹികളാണ് രാജിവെച്ചത്. ബിജെപി ബീഡ് ജില്ലാ ജനറല്‍ സെക്രട്ടറി സര്‍ജറാവു തണ്ടാലെ, ജില്ലാ യൂത്ത് വിങ് വൈസ് പ്രസിഡന്റ് വിവേക് പഖ്ര തുടങ്ങിയവരുള്‍പ്പെടെയാണ് രാജി വെച്ചത്.

'ഞങ്ങളുടെ നേതാവിനെ ബഹുമാനിക്കുന്നില്ലെങ്കില്‍ പിന്നെ സംഘടനയില്‍ തുടരുന്നതിന്റെ അര്‍ത്ഥമെന്താണ്. പ്രീതം മുണ്ടെയുടെ കാബിനറ്റ് പദവിക്കായി ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് കാത്തിരുന്നത്. മന്ത്രിമാരുടെ പട്ടികയില്‍ അവരില്ലെന്നറിഞ്ഞപ്പോള്‍ തകര്‍ന്നുപോയെന്ന് സര്‍ജറാവു തണ്ടാലെ പറഞ്ഞു. മുന്‍ മഹാരാഷ്ട്ര സഹമുഖ്യമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളാണ് പ്രീതം മുണ്ടെ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പ്രീതത്തിനെ കേന്ദ്രമന്ത്രിസഭയിലുള്‍പ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷ എന്നാല്‍ ഭഗവത് കരഡിനെയാണ് മന്ത്രിയാക്കിയത്. ഇത് പ്രീതം വിഭാഗത്തെ പ്രകോപിപ്പിച്ചു. മറാത്താവാഡ ഏരിയയില്‍ ഒബിസി നേതാവിനെ ഉയര്‍ത്തിക്കൊണ്ടുവരാനുളള ബിജെപിയുടെ നീക്കമാണ് ഭഗവത് കരഡിനെ മന്ത്രിയാക്കിയതിലൂടെ നടന്നതെന്നാണ് സൂചന. പ്രീതത്തെ മന്ത്രിസഭയിലുള്‍പ്പെടുത്താത്തത് സഹോദരി പങ്കജ് മുണ്ടെയെ തകര്‍ക്കാനാണെന്ന് ശിവസേനയും ആരോപിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More