കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് ഇ ഡി ആരോപിക്കുന്നത്. അതേസമയം, ഇ ഡിയുടേത് രാഷ്ട്രീയ നാടകമാണെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തിട്ടില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 150 കോടി രൂപ മുതൽമുടക്കിലാണ് നവീകരണ പദ്ധതി. ഡിജിറ്റൽ യുഗത്തിലെ പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി ആദ്യഘട്ട നവീകരണം 63.6 കോടി രൂപ ചെലവിലാണ് ആരംഭിക്കുന്നത്
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ജനക്ഷേമകരമായ പദ്ധതികള്‍ക്ക് പണമുണ്ടോ എന്ന വേവലാതിപൂണ്ടു നടക്കുന്നവര്‍ വെറുതെ ആശങ്ക സൃഷ്ടിക്കുകയാണ് എന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് ക്ഷേമം എന്ന പരിപാടിയാണ് മുന്നോട്ടുവെച്ചത്. അസാധ്യമായത് സാധ്യമാക്കുകയാണ്. അതിലൂടെ ഇടതുപക്ഷത്തിന്റെ ബദല്‍ പരിപാടിയാണ് ബജറ്റ് മുന്നോട്ടുവെച്ചത്
സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ തകര്‍ക്കുന്നതിന് വേണ്ടി വിവിധ കേന്ദ്ര ഏജന്‍സികളായ ഇ.ഡി, സി.ബി.ഐ, എന്‍.ഐ.എ, കസ്റ്റംസ് ഏറ്റവും അവസാനം സി.എ.ജിയും ശ്രമിക്കുകയാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് അന്വേഷിക്കുന്നതിന് വന്ന ഏജന്‍സികള്‍ ആ ചുമതല നിര്‍വ്വഹിക്കുന്നതിനപ്പുറം എല്ലാ വികസന പദ്ധതികളിലും ഇടങ്കോലിടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു
നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുന്നതിന് മുന്‍പ് സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ട ധനമന്ത്രിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷം. കിഫ്ബി ഭരണഘടന വിരുദ്ധമായ രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് സി.എ.ജി റിപ്പോര്‍ട്ട്.