തലസ്ഥാനമായ ഇംഫാലിൽ നിന്ന് 100 കിലോ മീറ്ററോളം വടക്ക് മ്യാൻമർ അതിർത്തിയിലെ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ മണിപ്പുർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയാണെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. എന്നാല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ നിരവധി നാട്ടുകാർക്കും പരുക്കേറ്റിട്ടുണ്ട്.
വനമേഖല വഴി ഭീകരരർ നുഴഞ്ഞക്കയറ്റത്തിന് ശ്രമിക്കുന്നതായിവിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം തെരച്ചിൽ നടത്തിയത്. ഭീകരവാദികളുടെ സാന്നിദ്ധ്യം ഉറപ്പിച്ചതോടെ മേഖല പൂർണ്ണമായി സൈന്യം വളഞ്ഞു. പൂഞ്ചിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സൈന്യം ഭീകരരുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്.