പാൽതു ജാൻവർ ഒരു സുന്ദരമായ ചലച്ചിത്രമാണ്. കണ്ണൂർ കുടിയേറ്റമേഖലയിലെ സാധാരണക്കാരായ ജനങ്ങളും മൃഗങ്ങളും പ്രകൃതിയും എല്ലാം ഒത്തുചേരുന്ന ആവാസവ്യവസ്ഥയെ കൃത്യമായി കാണിക്കുന്ന അതിശയോക്തി ഇല്ലാത്ത ഒരു ചിത്രം
ഗുരു സോമസുന്ദരത്തിലേക്ക് എത്തുന്നതിന് മുൻപ് ഈ കഥാപാത്രത്തിനു വേണ്ടി മുൻനിര നായകന്മാരെ ആയിരുന്നു നോക്കിക്കൊണ്ടിരുന്നത്. ചിലരെ മനസ്സിൽ കരുതിയിരുന്നു. ആ സമയത്താണ് അസ്സോസിയേറ്റായി പ്രവർത്തിച്ച ശിവപ്രസാദ് പടത്തിലേക്ക് ചേരുന്നത്. അദ്ദേഹം സ്ക്രിപ്റ്റ് വായിച്ച ഉടൻ തന്നെ ആദ്യം പറഞ്ഞ ഓപ്ഷൻ ആണ് ഗുരു സോമസുന്ദരം