ഭൂരിഭാഗം മരണങ്ങളും പക്ടിക പ്രവിശ്യയിലാണ്. കിഴക്കൻ പ്രവിശ്യകളായ നംഗർഹാർ, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൻ്റെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലും പാക്കിസ്ഥാന്‍റെ തലസ്ഥാനമായ ഇസ്‌ലാമാബാദ്, മുൽത്താൻ, ക്വറ്റ തുടങ്ങിയ വിവിധ പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായി.
അഫ്ഗാനിസ്ഥനിലെ ഏറ്റവും ദാരിദ്ര്യമുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഖാദിസ്. കഴിഞ്ഞ 20 വര്‍ഷമായി ഈ പ്രദേശത്തിന് അന്തരാഷ്ട്ര തലത്തില്‍ യാതൊരുവിധ സഹായവും ലഭിച്ചില്ലെന്നും അഫ്ഗാന്‍ വക്താവ് പറഞ്ഞു. മുഖർ ജില്ലയിലെ ആളുകളെയും ഭൂകമ്പം സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ആളപായം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
റിക്ടര്‍ സ്കെയില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വിദൂര പർവത ജില്ലയായ ഹർനായിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയിരിക്കുന്നത്. ഭൂകമ്പത്തില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയതും മരണസംഖ്യ ഉയരാന്‍ കാരണമായെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇനിയും വ്യക്തമല്ല. തുർക്കിയിലെ പ്രധാന വിനോദ സഞ്ചാര നഗരമായ ഇസ്മിറിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്
ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആളുകൾ അർദ്ധരാത്രിയിൽ ടെഹ്‌റാനിലെ തെരുവുകളിൽ ഭയചികിതരായി നില്‍ക്കുന്ന ദൃശ്യങ്ങളാണ് ഇറാനിലെ സമൂഹ മാധ്യമങ്ങള്‍ നിറയെ. നിരവധി തുടര്‍ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.