LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗ്രീസിലും തുർക്കിയിലും ശക്തമായ ഭൂചലനം; നിരവധി പേര്‍ കൊല്ലപ്പെട്ടു

ഗ്രീസിലും തുർക്കിയിലും ശക്തമായ ഭൂചലനം. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നുവീണു. അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇനിയും വ്യക്തമല്ല. തുർക്കിയിലെ പ്രധാന വിനോദ സഞ്ചാര നഗരമായ ഇസ്മിറിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഭാഗമായി ഈജിയൻ ദ്വീപായ സമോസില്‍ ചെറിയ സുനാമിയും ഉണ്ടായി. തുർക്കിയുടെ പടിഞ്ഞാറൻ തീരത്തെ നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇസ്മിറിൽ മാത്രം 24 പേർക്ക് ജീവന്‍ നഷ്ടമായതായും 800 ഓളം പേർക്ക് പരിക്കേറ്റതായും തുർക്കി അധികൃതർ സ്ഥിരീകരിച്ചു.

20 കെട്ടിടങ്ങൾ തകർന്നുവെന്നും 70 പേരെയെങ്കിലും അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയെന്നും ഇസ്മിർ മേയർ ടങ്ക് സോയർ അറിയിച്ചു. ഏകദേശം 4,5 ദശലക്ഷം ആളുകൾ താമസിക്കുന്ന തുർക്കിയിലെ മൂന്നാമത്തെ വലിയ നഗരമാണിത്. ഗ്രീസിൽ സമോസ് ദ്വീപിലാണ് ഭൂചലനം കനത്ത നാശം വിതച്ചത്. രണ്ടുപേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More