ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞും അഡ്മിനിസ്ട്രേറ്റീവ് കടമ്പകള്‍ ഉണ്ടാക്കിയും റിപ്പോര്ട്ടിന്മേല് നടപടി എടുക്കാതിരിക്കുന്നത് ശരിയല്ല. ഇരകളോടൊപ്പമാണ് എന്ന പൊതുനിലപാടിന് വിരുദ്ധമായ ഈ വിഷയത്തിലെ സര്‍ക്കാര്‍ സ്റ്റാന്‍ഡ് ഇരട്ടത്താപ്പല്ലേ.
എടോ ഡീജീപ്പീ, ജനത്തെ ഇങ്ങോട്ട് തല്ലിയാൽ ജനം നിന്നെയൊക്കെ തിരിച്ചും തല്ലും, റോട്ടിലിട്ടു തല്ലും, പറ്റിയില്ലെങ്കിൽ കല്ലെറിയും. ചവിട്ടിയാൽ തിരിച്ചു ചവിട്ടി അടിനാഭി കലക്കും, പറ്റിയില്ലെങ്കിൽ ഇരുട്ടടി അടിക്കും... എന്നൊക്കെ ജനം തീരുമാനിച്ചാൽ ഈ സേന മൊത്തം മതിയാവില്ല ക്രമസമാധാനം തിരികെ കൊണ്ടുവരാനും തല്ലു നിർത്താനും.. മനസ്സിലായോ?
കൊലയ്ക്ക് എല്ലായ്പ്പോഴും പരിഹാരം നിയമപരമായ കൊലയല്ല. കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല നിയമവ്യവസ്ഥയിൽ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും
കേന്ദ്രസർക്കാർ എന്ത് പേരിട്ടാലും ഞങ്ങൾ അതിനെ ഡോ.പൽപ്പുവിന്റെ പേരിൽ മാത്രമേ വിളിക്കൂ എന്നു മലയാളി തീരുമാനിക്കണം. സംസ്ഥാന സർക്കാർ ഔദ്യോഗിക രേഖകളിൽ ഡോ.പൽപ്പുവിന്റെ പേരിലുള്ള തിരുവനന്തപുരത്തെ സ്ഥാപനം എന്നു തന്നെ എഴുതണം