സ്ത്രീകളെ നമ്മുടെ സമൂഹം വിലയിരുത്തുന്ന രീതിയെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട്. അവരുടെ വസ്ത്രധാരണത്തിന്റെ പേരിലും വംശത്തിന്റെ പേരിലും വിദ്യാഭ്യാസത്തിന്റെ പേരിലും സാമൂഹികനിലയുടെ പേരിലും നിറത്തിന്റെയും രൂപത്തിന്റെ പേരിലുമെല്ലാം നമ്മള്‍ വിലയിരുത്തും. അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ അവരെ അളക്കുന്നതാണ് ഏറ്റവും എളുപ്പമുളള കാര്യം.
2017 ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരാകുന്നത്. ജീവിതപങ്കാളികള്‍ എന്ന നിലയിലുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഇരുവരും ആരാധകരുമായി പങ്കുവെച്ചത്. 10 വര്‍ഷത്തിലധികമായുള്ള സൗഹൃദം ഇനിയും തുടരുമെന്നും എന്നാല്‍ ഭാര്യാ ഭര്‍ത്താക്കാന്‍മാരായി തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ്