LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിനിമയിലെത്തിയിട്ട് 12 വര്‍ഷങ്ങള്‍; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സാമന്ത

സിനിമയിലെത്തി 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ തന്റെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് തെന്നിന്ത്യന്‍ നടി സാമന്ത. 'ഇന്ന് ഞാന്‍ സിനിമയിലെത്തിയിട്ട് 12 വര്‍ഷം തികയുകയാണ്. ലൈറ്റ്‌സ്, ക്യാമറാ, ആക്ഷന്‍... ഇവയെ ചുറ്റിപ്പറ്റിയായിരുന്നു കടന്നുപോയ 12 വര്‍ഷങ്ങളും. അനുഗ്രഹീതമായ ഈ യാത്രയില്‍ ലോകത്തിലെ ഏറ്റവും മികച്ച, വിശ്വസ്തരായ ആരാധകരെ ലഭിച്ച ഞാന്‍ കൃതജ്ഞയാണ്. സിനിമയോടുളള എന്റെ പ്രണയം ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു'- സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ചിമ്പുവിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണെ താണ്ടി വരുവായ എന്ന സിനിമയുടെ തെലുങ്ക് പതിപ്പ് യേ മായ ചേസാവേ എന്ന ചിത്രത്തിലൂടെയാണ് സാമന്ത അഭിനയരംഗത്തേക്കെത്തുന്നത്. പിന്നീട് ഈഗ, ബാനാ കാത്താടി, നീതാനെ എന്‍ പൊന്‍വസന്തം, അഭിമന്യുടു. പത്ത് എന്‍ട്രതുക്കുളള, കത്തി, തെരി, ജനതാ ഗാരേജ്, ജാനു, സണ്‍ ഓഫ് സത്യമൂര്‍ത്തി, രംഗസ്ഥല തുടങ്ങി തമിഴിലും തെലുങ്കിലുമായി അമ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. അല്ലു അര്‍ജുന്‍ നായകനായ പുഷ്പയാണ് സാമന്തയുടേതായി അവസാനമായി റിലീസായ ചിത്രം. പുഷ്പയിലെ 'ഉ അന്താവാ' എന്ന് തുടങ്ങുന്ന ഐറ്റം ഡാന്‍സിലാണ് സാമന്ത അഭിനയിച്ചത്. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് സാമന്ത. പുഷ്പയിലെ ഗാനത്തിനുമാത്രം ഒന്നരക്കോടി രൂപയാണ് സാമന്ത പ്രതിഫലമായി വാങ്ങിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശാകുന്തളം, കാതുവാക്കിലെ രണ്ടുകാതല്‍ തുടങ്ങിയവയാണ് സാമന്തയുടെ അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍. പുരാണ കഥാപാത്രമായ ശകുന്തളയായാണ് സാമന്ത വേഷമിടുന്നത്. അനുഷ്‌കാ ഷെട്ടി നായികയായെത്തിയ രുദ്രമാ ദേവിയുടെ സംവിധായകന്‍ ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂഫിയും സുജാതയും എന്ന മലയാളം സിനിമയിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ചിത്രത്തില്‍ സാമന്തയുടെ നായകന്‍. അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിജയ് സേതുപതിയ്ക്കും നയന്‍താരയ്ക്കുമൊപ്പമാണ് കാതുവാക്കിലെ രണ്ടുകാതല്‍ എന്ന ചിത്രം. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്.

Contact the author

Entertainment Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 1 year ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 1 year ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More